മാഹി: മാഹിയെ നിപ വൈറസ് ഭീഷണിയുള്ള പ്രദേശമായി പ്രാദേശിക ഭരണകൂടം പ്രഖ്യാപിച്ചു. മാഹിയുടെ അയല്‍പ്രദേശമായ കോഴിക്കോട് ജില്ലയിലെ ചില ഭാഗങ്ങളില്‍ നിപ വൈറസ് റിപ്പോര്‍ട്ട് ചെയ്തതിന്റെ ഭാഗമായാണ് ഇത്. ഈ സാഹചര്യത്തില്‍ മാഹിയിലെ പ്രതിരോധ നടപടികള്‍ ഊര്‍ജ്ജിതപ്പെടുത്തുന്നതിനും വൈറസ് വ്യാപനം നിയന്ത്രണ വിധേയമാക്കുന്നതിനും വേണ്ടിയുള്ള നടപടികള്‍ കൈക്കൊള്ളാനും റീജ്യണല്‍ അഡ്മിനിസ്ട്രേറ്റര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി പുതുച്ചേരി ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ.എസ്.പ്രേംകുമാറിനെ മാഹി മേഖലയുടെ കണ്ട്രോളിംഗ് ഓഫീസറായി നിയമിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: