ജിഎസ്ടി പരിധിയില്‍ ഉള്‍പ്പെടുത്തിയാല്‍ ഇന്ധന വില കുറയും: ഫഡ്‌നാവിസ്

Friday 25 May 2018 2:10 am IST
വില നിയന്ത്രണത്തിനായി ഒരു ടാസ്‌ക് ഫോഴ്‌സ് പരിശ്രമിക്കുന്നുണ്ട്. കേന്ദ്രസര്‍ക്കാര്‍ പെട്രോള്‍, ഡീസല്‍ എന്നിവ ജിഎസ്ടി പരിധിയില്‍ കൊണ്ടുവരാന്‍ സംസ്ഥാനങ്ങളുമായി ധാരണയിലെത്തിയാല്‍ ഇന്ധനവില കുറയ്ക്കാനാകും. മറ്റു സംസ്ഥാനങ്ങളിലെ ധനമന്ത്രിമാരുമായി ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുകയാണ്.

മുംബൈ: പെട്രോളും ഡീസലും ജിഎസ്ടിയുടെ പരിധിയില്‍ കൊണ്ടുവന്നാല്‍ വില കുറയുമെന്നും മഹാരാഷ്ട്ര സര്‍ക്കാര്‍ ഇതിന് സമ്മതം നല്‍കിയിട്ടുണ്ടെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് മാധ്യമങ്ങളോട് പറഞ്ഞു. 

വില നിയന്ത്രണത്തിനായി ഒരു ടാസ്‌ക് ഫോഴ്‌സ് പരിശ്രമിക്കുന്നുണ്ട്. കേന്ദ്രസര്‍ക്കാര്‍ പെട്രോള്‍, ഡീസല്‍ എന്നിവ ജിഎസ്ടി പരിധിയില്‍ കൊണ്ടുവരാന്‍ സംസ്ഥാനങ്ങളുമായി ധാരണയിലെത്തിയാല്‍ ഇന്ധനവില കുറയ്ക്കാനാകും. മറ്റു സംസ്ഥാനങ്ങളിലെ ധനമന്ത്രിമാരുമായി ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുകയാണ്. സംസ്ഥാനങ്ങള്‍ പലതും ഇതിന് സമ്മതം നല്‍കിയിട്ടില്ല. പെട്രോള്‍, ഡീസല്‍ എന്നിവ ജിഎസ്ടിയുടെ പരിധിയില്‍ വന്നാല്‍ ജനങ്ങള്‍ ഒറ്റ നികുതി നല്‍കിയാല്‍ മതിയാവും. ഇത് വില കുറയാന്‍ കാരണമാകും. 

നിലവില്‍ പെട്രോളിന് കേന്ദ്രസര്‍ക്കാര്‍ ലിറ്ററിന് 19.48 രൂപയും ഡീസലിന് 15.33 രൂപയുമാണ് എക്‌സൈസ് തീരുവയായി ചുമത്തുന്നത്. കേരളത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പെട്രോളിന് 19.22 രൂപയും ഡീസലിന് 15.35 രൂപയുമാണ് അധിക നികുതി ചുമത്തുന്നത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.