ദല്‍ഹി ബിഷപ്പിനെതിരെ കത്തോലിക്ക ബിഷപ്പ് കോണ്‍ഫറന്‍സ് പ്രസിഡന്റ്

Friday 25 May 2018 2:11 am IST

ന്യൂദല്‍ഹി: മോദി സര്‍ക്കാരിനെ ലക്ഷ്യമിട്ട് ദല്‍ഹി ആര്‍ച്ച് ബിഷപ്പ് അനില്‍ കുട്ടോ പുറത്തിറക്കിയ ഇടയലേഖനത്തിനെതിരെ കത്തോലിക്ക ബിഷപ്പ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ പ്രസിഡന്റ് കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ്. ക്രിസ്ത്യാനികള്‍ രാജ്യം മുഴുവന്‍ ആക്രമിക്കപ്പെടുന്നുവെന്ന ധാരണ തനിക്കില്ലെന്ന് കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് പറഞ്ഞു. അങ്ങനെ ചിന്തിക്കരുതെന്നും അദ്ദേഹം പറഞ്ഞു. 

ചിലയിടങ്ങളില്‍ ഒറ്റപ്പെട്ട സംഭവങ്ങളുണ്ട്. തെറ്റിദ്ധരിപ്പിച്ച് ചിലര്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നത് നിര്‍ഭാഗ്യകരമാണ്. ഇത്തരം സംഭവങ്ങള്‍ വെച്ചുപൊറുപ്പിക്കില്ലെന്ന് വ്യക്തമാക്കുന്ന, ശക്തമായ നടപടികള്‍ സര്‍ക്കാര്‍ കൈക്കൊണ്ടാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു. 

ജനാധിപത്യമൂല്യങ്ങള്‍ക്കും രാജ്യത്തിന്റെ മതേതര സങ്കല്പത്തിനും നിലവിലെ രാഷ്ട്രീയ അന്തരീക്ഷം ഭീഷണിയാണെന്നും 2019 ല്‍ പുതിയ സര്‍ക്കാരിനായി പ്രാര്‍ത്ഥനാ യജ്ഞം ആരംഭിക്കണമെന്നും ആവശ്യപ്പെട്ടുള്ള ഇടയലേഖനമാണ് ദല്‍ഹി ബിഷപ്പ് പുറത്തിറക്കിയത്. ഇതിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.