'സ്വീകരണത്തില്‍' അസംതൃപ്തി രേഖപ്പെടുത്തി മമത

Friday 25 May 2018 2:12 am IST
കര്‍ണാടകയിലെ വിധാന്‍ സഭയിലേക്ക് ഗതാഗതകുരുക്കുകാരണം കുറച്ചു ദൂരം മമതയ്ക്ക് നടന്നുവരേണ്ടിവന്നു. ഇതാണ് ബംഗാള്‍ മുഖ്യമന്ത്രിയെ പ്രകോപിച്ചത്. സൗകര്യങ്ങള്‍ ഒരുക്കാത്തതിന്റെ അതൃപ്തി കര്‍ണാടക പോലീസ് ഡയറക്ടര്‍ ജനറല്‍ ഐജി നീലമണി എന്‍. രാജുവിനോട് പ്രകടിപ്പിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.

ബെംഗളൂരു: കുമാരസ്വാമിയുടെ സത്യപ്രതിജ്ഞയ്‌ക്കെത്തിയ 'മതേതരസഖ്യ'ത്തിന്റെ ശക്തി പ്രകടനത്തിന് കല്ലുകടിയായി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ പെരുമാറ്റം. തനിക്ക് ഒരുക്കിയ 'സ്വീകരണത്തില്‍' മമത കടുത്ത അമര്‍ഷം പ്രകടിപ്പിക്കുന്ന വീഡിയോ ദൃശ്യം പുറത്തുവന്നു. 

കര്‍ണാടകയിലെ വിധാന്‍ സഭയിലേക്ക് ഗതാഗതകുരുക്കുകാരണം കുറച്ചു ദൂരം മമതയ്ക്ക് നടന്നുവരേണ്ടിവന്നു. ഇതാണ് ബംഗാള്‍ മുഖ്യമന്ത്രിയെ പ്രകോപിച്ചത്. സൗകര്യങ്ങള്‍ ഒരുക്കാത്തതിന്റെ അതൃപ്തി കര്‍ണാടക പോലീസ് ഡയറക്ടര്‍ ജനറല്‍ ഐജി നീലമണി എന്‍. രാജുവിനോട് പ്രകടിപ്പിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. 

തനിക്ക് വേണ്ടത്ര സൗകര്യങ്ങളൊരുക്കാത്തതിലുള്ള അമര്‍ഷം മമത തുറന്നുപറയുകയും ചെയ്തു. വീഡിയോയില്‍ കുമാരസ്വാമിയോടും ദേവഗൗഡയോടുമുള്ള അതൃപ്തി മമത വ്യക്തമാക്കുന്നുണ്ട്. സത്യപ്രതിജ്ഞയ്‌ക്കെത്തിയ മറ്റു മുതിര്‍ന്ന നേതാക്കളെ അഭിസംബോധന ചെയ്യാനായി മാത്രമാണ് മമത വേദിയിലെത്തിയതത്രേ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.