ആറ് വയസുകാരിയെ പീഡിപ്പിച്ച 58 കാരന് തടവും പിഴയും ശിക്ഷ

Thursday 24 May 2018 9:32 pm IST

 

തലശ്ശേരി: മൊബൈല്‍ ഫോണില്‍ അശ്ലീല ചിത്രങ്ങള്‍ കാണിച്ച് ആറ് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു എന്ന കേസില്‍ 58 കാരന് പത്ത് വര്‍ഷം കഠിനതടവും കാല്‍ ലക്ഷം രൂപ പിഴയും ശിക്ഷ. മയ്യില്‍ കുറ്റിയാട്ടൂരിലെ കണ്ണാടിപ്പറമ്പില്‍ താമസക്കാരനായിരുന്ന ചിറയന്‍ പുതുശ്ശേരി മുക്കില്‍ രാമസ്വാമിയുടെ മകന്‍ അശോകനെ(58)യാണ് തലശ്ശേരി ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ശിക്ഷിച്ചത്. 2017 ഏപ്രില്‍ 11 നാണ് കേസിന്നാസ്പദമായ സംഭവം. കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് എം.സി.ആന്റണി, പോലീസ് ഉദ്യോഗസ്ഥരായ ബാബുമോന്‍ തുടങ്ങിയവരെയാണ് പ്രോസിക്യൂഷന്‍ സാക്ഷികളായി വിസ്തരിച്ചിട്ടുള്ളത് പ്രോസിക്യൂഷന് വേണ്ടി അഡ്വ. ബീന കാളിയത്ത് ഹാജരായി. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.