സംസ്‌കൃതി പാഠശാല ഇന്നും നാളെയും

Thursday 24 May 2018 9:32 pm IST

 

കണ്ണൂര്‍: ഭാരതീയ വിചാരകേന്ദ്രം സംസ്ഥാനതലത്തില്‍ എസ്എസ്എല്‍സി, പ്ലസ്‌വണ്‍, പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന സംസ്‌കൃതി പാഠശാല ഇന്നും നാളെയുമായി കണ്ണൂര്‍ പള്ളിക്കുന്ന് രാധാവിലാസം യുപി സ്‌കൂളില്‍ നടക്കും. ഇന്ന് രാവിലെ 9ന് പഞ്ചീകരണം, 9.30ന് സരസ്വതീ വന്ദനം എന്നിവയ്ക്ക് ശേഷം 10.30ന് ഉണ്ണികൃഷ്ണ വാര്യര്‍, 11.45 മുതല്‍ മോഹനന്‍ മാനന്തേരി, ഉച്ചക്ക് ശേഷം 2.30 മുതല്‍ കെ.എന്‍.രാധാകൃഷ്ണന്‍ മാസ്റ്റര്‍, വൈകുന്നേരം 4 മുതല്‍ രാജേഷ് വാര്യര്‍, 5 മുതല്‍ ജി.ജയപ്രകാശ് തുടങ്ങിയവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസെടുക്കും. 

രണ്ടാം ദിവസമായ നാളെ രാവിലെ 9 മുതല്‍ ഡോ.ബാലകൃഷ്ണന്‍, 10.45 മുതല്‍ ഷാജി കരിപ്പത്ത്, 12 മുതല്‍ ആര്‍.കെ.പ്രേംദാസ്, ഉച്ചക്ക് ശേഷം 2.30ന് അഡ്വ.എ.വി.കേശവന്‍, വൈകുന്നേരം 4ന് ഡോ.രഞ്ജിത്ത് രവീന്ദ്രന്‍ എന്നിവര്‍ ക്ലാസെടുക്കും. ഭാരതവര്‍ഷത്തിന്റെ പരിസ്ഥിതി പൈതൃകം, ചരിത്രം എന്നിവയെയും ഭാരതത്തിന്റെ ധൈഷണിക പാരമ്പര്യം സംസ്‌കൃതിയുടെ വിശ്വവ്യാപനം, ആയിരം വര്‍ഷത്തെ പ്രതിരോധവും നവോത്ഥാന പാരമ്പര്യവും എന്നിവയെക്കുറിച്ചുള്ള ക്ലാസുകളാണ് പാഠശാലയില്‍ നടക്കുക.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.