പീഡനക്കേസില്‍ യുവനടന്‍ അറസ്റ്റില്‍

Thursday 24 May 2018 9:33 pm IST

 

പയ്യന്നൂര്‍: പതിനേഴുകാരിയെ പീഡിപ്പിച്ച കേസില്‍ യുവനടനെ പയ്യന്നൂര്‍ പോലീസ് അറസ്റ്റുചെയ്തു. ചെറുപുഴ മഞ്ഞക്കാട്ടെ പി.എം.അഖിലേഷ്‌മോന്‍ എന്ന വിശാഖ് (19)ആണ് അറസ്റ്റിലായത്. സിനിമയില്‍ അഭിനിയിപ്പിക്കാമെന്ന് പറഞ്ഞ് ചെറുപുഴ പോലീസ് സ്റ്റേഷന്‍ പരിധിയിലെ പതിനേഴുകാരിയെ പീഡിപ്പിച്ച കേസിലാണ് അഖിലേഷിനെ പയ്യന്നൂര്‍ സിഐ അറസ്റ്റുചെയ്തത്. ഉടന്‍ റിലീസാകുന്നചന്ദ്രഗിരി എന്ന സിനിമയിലും ഏതാനും ഷോര്‍ട്ട് ഫിലിമുകളിലും ചെറിയ വേഷങ്ങളിലഭിനയിച്ച അഖിലേഷ് പുതമുഖങ്ങള്‍ അഭിനിയിക്കുന്ന സിനിമയില്‍ അവസരം വാഗ്ദാനം ചെയ്താണ് പതിനേഴുകാരിയെ വിലയിലാക്കിയത്.

അഭിനയത്തിന്റെ ശബ്ദപരിശോധനക്കെന്നുപറഞ്ഞ് തൃശ്ശൂരിലെത്തിയാണ് പീഡിപ്പിച്ചത്.പോക്‌സോ കേസില്‍ അറസ്റ്റിലായ യുവനടന്‍ പോലീസ് സ്റ്റേഷനില്‍ കുഴഞ്ഞുവീണതും ഏറെ പരിഭ്രാന്തിക്ക് കാരണമായിരുന്നു. തന്നെ അറസ്റ്റുചെയ്ത വാര്‍ത്ത പത്രത്തില്‍ വായിച്ച ഉടനെയാണ് ഇയാള്‍ തളര്‍ന്നുവീണത്. ഉടന്‍ പയ്യന്നൂര്‍ ആശുപത്രിയിലെത്തിച്ച് പരിശോധന നടത്തി തിരികെ സ്റ്റേഷനിലെത്തിക്കുകയായിരുന്നു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.