ആയുര്‍വേദ പഞ്ചകര്‍മ്മ ആന്‍ഡ് ഇന്റര്‍നാഷണല്‍ സ്പാ തെറാപ്പിയില്‍ ഡിപ്ലോമ കോഴ്‌സിന് അപേക്ഷിക്കാം

Thursday 24 May 2018 9:34 pm IST

 

കാലടി: കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല ഏറ്റുമാനൂര്‍ പ്രാദേശിക കേന്ദ്രത്തില്‍ ഡിപ്ലോമ ഇന്‍ ആയുര്‍വേദ പഞ്ചകര്‍മ്മ ആന്‍ഡ് ഇന്റര്‍നാഷണല്‍ സ്പാ തെറാപ്പി കോഴ്‌സിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. കോഴ്‌സ് ദൈര്‍ഘ്യം ഒരു വര്‍ഷം. പ്ലസ്ടു അഥവാ തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. യോഗ്യതാ പരീക്ഷ, ശാരീരിക ക്ഷമത പരിശോധന, അഭിമുഖം എന്നിവയുടെ മാര്‍ക്കിന്റെ അടിസ്ഥാനത്തിലായിരിക്കും അഡ്മിഷന്‍. പ്രായപരിധി 17നും 30നും മധ്യേ. സീറ്റുകളുടെ എണ്ണം 20.

താല്‍പ്പര്യമുള്ളവര്‍ ഓണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിക്കണം. 300 രൂപയാണ് (എസ്‌സി/എസ്ടി 100 രൂപ) അപേക്ഷാഫീസ്. വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാവുന്ന പേ ഇന്‍ സ്ലിപ്പ് വഴിയോ, ഫിനാന്‍സ് ഓഫീസര്‍, ശ്രീ ശങ്കരാചാര്യ യൂണിവേഴ്‌സിറ്റി ഓഫ് സാന്‍സ്‌ക്രിറ്റ്, കാലടി എന്ന പേരില്‍ യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, കാലടി ബ്രാഞ്ചില്‍ പേയബിള്‍ ആയുള്ള ഡിമാന്‍ഡ് ഡ്രാഫ്റ്റ് വഴിയോ ഫീസടക്കാം. ഓണ്‍ലൈനില്‍ അപേക്ഷിച്ച ശേഷം അപേക്ഷയുടെ പ്രിന്റഡ് കോപ്പി, മറ്റ് സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പി, ചലാന്‍/ഡിഡി എന്നിവ ഡയറക്ടര്‍, ശ്രീ ശങ്കരാചാര്യ യൂണിവേഴ്‌സിറ്റി ഓഫ് സാന്‍സ്‌ക്രിറ്റ്, റീജിയണല്‍ സെന്റര്‍, ഏറ്റുമാനൂര്‍, കേരള എന്ന വിലാസത്തില്‍ ജൂണ്‍ 21 നകം ലഭിച്ചിരിക്കണം. ഓണ്‍ലൈനില്‍ അപേക്ഷിക്കേണ്ട അവസാന തീയതി 18. ഓണ്‍ലൈനില്‍ അപേക്ഷിക്കുന്നതിനും വിശദവിവരങ്ങള്‍ക്കും, പ്രോസ്‌പെക്ടസിനും വെബ്‌സൈറ്റ് സന്ദര്‍ശിക്കണം.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.