മലപ്പുറം: പുതിയ നിപ വൈറസ് ബാധയൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും മലപ്പുറം ജില്ലയില്‍ ആശങ്കയൊഴിയുന്നില്ല.
ഇതുവരെ മൂന്ന് പേര് മരിക്കുകയും ഒരാള്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. തൊട്ടടുത്ത പ്രദേശങ്ങളില്‍ നിപ വൈറസ് സാന്നിധ്യം കണ്ടെത്തിയതോടെ കാലിക്കറ്റ് സര്‍വ്വകലാശാല കാമ്പസ് 31 വരെ അടച്ചിടാന്‍ തീരുമാനിച്ചു.
സര്‍വ്വകലാശാലാ കാമ്പസിലെ പഠനവകുപ്പുകളിലെയും സെന്ററുകളിലെയും സര്‍വ്വകലാശാലാ എഞ്ചിനീയറിങ് കോളേജിലെയും കോഴിക്കോട് ജില്ലയിലെ സര്‍വകലാശാലയുടെ എല്ലാ സെന്ററുകളിലെയും ക്ലാസുകളുമാണ് നിര്‍ത്തുന്നത്.
റിസര്‍ച്ച് സ്കോളര്‍മാര്‍ക്കും കോച്ചിങ് ക്ലാസ്സുകള്‍ക്കും ഇത് ബാധകമാണ്. മനഃശാസ്ത്ര പഠനവകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സിഡിഎംആര്‍പി അഡ്വാന്‍സ്ഡ് കേന്ദ്രത്തിലെ മുഴുവന്‍ തെറാപ്പി, ട്രെയിനിങ് യൂണിറ്റുകള്‍ക്കും ഈ കാലയളവില്‍ അവധിയായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: