സിപിഎം വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്നു: ഉമ്മന്‍ചാണ്ടി

Friday 25 May 2018 2:19 am IST
സിപിഎമ്മിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വര്‍ഗീയ പ്രചാരണമാണു മണ്ഡലത്തില്‍ നടത്തുന്നത്. യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ആര്‍എസ്എസ് ബന്ധമുണ്ടെന്ന കോടിയേരിയുടെ പ്രസ്താവന പിന്‍വലിച്ച് മാപ്പു പറയണമെന്നും ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.

ആലപ്പുഴ: ചെങ്ങന്നൂരില്‍ വര്‍ഗീയ ധ്രുവീകരണം നടത്തി ജയിക്കാനാണു സിപിഎം ശ്രമമെന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കുറ്റപ്പെടുത്തി. സിപിഎമ്മിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വര്‍ഗീയ പ്രചാരണമാണു മണ്ഡലത്തില്‍ നടത്തുന്നത്. യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ആര്‍എസ്എസ് ബന്ധമുണ്ടെന്ന കോടിയേരിയുടെ പ്രസ്താവന പിന്‍വലിച്ച് മാപ്പു പറയണമെന്നും ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു. 

 കോടിയേരിക്കെതിരെ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മിഷനു പരാതി നല്‍കി. തെരഞ്ഞെടുപ്പു ഫലം ഭരണത്തിന്റെ വിലയിരുത്തലാകുമെന്നു പറയാനുള്ള ധൈര്യം മുഖ്യമന്ത്രിക്കില്ലെന്നും അതിനാലാണു അസത്യപ്രചാരണം നടത്തുന്നതെന്നും ഉമ്മന്‍ചാണ്ടി ചെങ്ങന്നൂരില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.