ആലപ്പുഴ: കര്‍ണാടകയില്‍ കണ്ടത് കോണ്‍ഗ്രസിന്റെ ഗതികേടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ചെങ്ങന്നൂരില്‍ ഇടതുപ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു പിണറായി. പണ്ട് ആന്റണി പറഞ്ഞത് കോണ്‍ഗ്രസുകാരില്‍ പലരും പകല്‍ കോണ്‍ഗ്രസും രാത്രി ബിജെപിയുമാണെന്നാണ്. എന്നാല്‍ ഇന്ന് പകലും രാത്രിയും എത്രപേര്‍ കോണ്ഗ്രസുകാരായുണ്ടെന്ന് ആന്റണി നോക്കിയാല്‍ മതി.
കര്‍ണാടകയില്‍ ജയിച്ച എംഎല്‍എമാരെ എന്തുകൊണ്ടാണ് റിസോര്‍ട്ടില്‍ താമസിപ്പിക്കേണ്ടിവരുന്നത്. ഇതാണ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഗതികേട്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജയിച്ച എംഎല്‍എമാര്‍ ആരോടൊപ്പം നില്‍ക്കുമെന്ന ശങ്കയാണ് എല്ലാവരും കണ്ടത്. ഇത് തന്നെയാണ് മുമ്പ് ത്രിപുരയിലും സംഭവിച്ചതെന്ന് പിണറായി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: