ദീപക്കിന്റെ ഹര്‍ജി: വിധി പറയാന്‍ മാറ്റി

Friday 25 May 2018 2:24 am IST
ശ്രീജിത്തിനെ മര്‍ദ്ദിച്ച സംഭവത്തിലും ഇയാളുടെ മരണത്തിലും തനിക്ക് പങ്കില്ലെന്നും തന്നെ ബലിയാടാക്കുകയാണെന്നും ചൂണ്ടിക്കാട്ടിയാണ് ദീപക്ക് ജാമ്യാപേക്ഷ നല്‍കിയത്. വരാപ്പുഴ എസ്‌ഐയായിരുന്നുവെന്ന ഒറ്റക്കാരണത്താലാണ് പ്രതി ചേര്‍ത്തതെന്നും ഹര്‍ജിയില്‍ പറയുന്നു.

കൊച്ചി : വരാപ്പുഴയില്‍ ശ്രീജിത്ത് പോലീസ് കസ്റ്റഡിയില്‍ മരിച്ച കേസില്‍ എസ്‌ഐയായിരുന്ന ദീപക്ക് നല്‍കിയ ഹര്‍ജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി. 

ശ്രീജിത്തിനെ മര്‍ദ്ദിച്ച സംഭവത്തിലും ഇയാളുടെ മരണത്തിലും തനിക്ക് പങ്കില്ലെന്നും തന്നെ ബലിയാടാക്കുകയാണെന്നും ചൂണ്ടിക്കാട്ടിയാണ് ദീപക്ക് ജാമ്യാപേക്ഷ നല്‍കിയത്. വരാപ്പുഴ എസ്‌ഐയായിരുന്നുവെന്ന ഒറ്റക്കാരണത്താലാണ് പ്രതി ചേര്‍ത്തതെന്നും ഹര്‍ജിയില്‍ പറയുന്നു. 

എന്നാല്‍ ദീപക്ക് മര്‍ദ്ദിച്ചെന്ന് സാക്ഷിമൊഴിയുണ്ടെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കി. തെളിവുകളുടെ അടിസ്ഥാനത്തിലാണ് ദീപക്കിനെ അറസ്റ്റ് ചെയ്തത്. ആരെയും ബലിയാടാക്കിയിട്ടില്ലെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. സാക്ഷിമൊഴികളും കേസ് ഡയറിയും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഹാജരാക്കി. തുടര്‍ന്നാണ് ജാമ്യാപേക്ഷ വിധി പറയാന്‍ മാറ്റിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.