ഷമേജ് വധം: അറസ്റ്റിലായ മൂന്ന് സിപിഎം പ്രതികള്‍ കൂടി റിമാന്റില്‍

Friday 25 May 2018 2:25 am IST
ഇന്നലെ റിമാന്റിലായവരാണ് ഓട്ടോയില്‍ നിന്ന് ഷമേജിനെ വലിച്ചിറക്കിയത്. ഷമേജ് കൊലക്കേസില്‍ ഇതോടെ അറസ്റ്റിലായവര്‍ ആറായി. കൊല നടത്തിയവരെന്ന് തിരിച്ചറിഞ്ഞ മാഹി ചെറുകല്ലായിലെ മലയങ്കര മീത്തല്‍ ഷാജി (35), പുതിയ പറമ്പത്ത് ഷബിന്‍ രവീന്ദ്രന്‍ (27), പള്ളൂര്‍ നടേന്റവിട ലിജിന്‍ ചന്ദ്രന്‍ (27) എന്നിവരെ കഴിഞ്ഞ ദിവസം വടകരയിലെ ലോഡ്ജില്‍ നിന്നും പിടികൂടിയിരുന്നു.

തലശ്ശേരി: ന്യൂ മാഹിയിലെ ആര്‍എസ്എസ് പ്രവര്‍ത്തകനും ബിജെപി ബൂത്ത് പ്രസിഡന്‍ുമായിരുന്ന ഈച്ചിയിലെ പറമ്പത്ത് വീട്ടില്‍ യു.സി.ഷമേജിനെ ഓട്ടോയില്‍ നിന്നും വലിച്ചിറക്കി വെട്ടിക്കൊന്ന കേസില്‍ അറസ്റ്റിലായ മൂന്ന് സിപിഎം പ്രവര്‍ത്തകരെ കൂടി കോടതി റിമാന്റ് ചെയ്തു. 

ന്യൂ മാഹി ബൈത്തുല്‍ഫെയിം വീട്ടില്‍ മുഹമ്മദ് ഫൈസല്‍ (49), ചെറുകല്ലായിലെ പുതിയ പറമ്പത്ത് സജീഷ് എന്ന ഷാജി (46), ന്യൂ മാഹി കുന്നംങ്കുളം ഹൗസില്‍ രഹിന്‍ എന്ന കുട്ടു (28) എന്നിവരെ അന്വേഷണ ഉദേ്യാഗസ്ഥനായ സിഐ കെ.ഇ.പ്രേമചന്ദ്രന്റെ നേതൃത്വത്തില്‍ ബുധനാഴ്ച രാത്രിയില്‍ മാഹി റെയില്‍വെ സ്‌റ്റേഷനടുത്ത് നിന്നാണ് പിടികൂടിയത്. 

ഓട്ടോറിക്ഷാ ഡ്രൈവറായ ഷമേജ് വണ്ടിയുമായി വീട്ടിലേക്ക് പോവുമ്പോഴാണ് ഓട്ടോ തടഞ്ഞ് വാഹനത്തില്‍ നിന്നും വലിച്ചിറക്കി വെട്ടിക്കൊലപ്പെടുത്തിയത്.

ഇന്നലെ റിമാന്റിലായവരാണ് ഓട്ടോയില്‍ നിന്ന് ഷമേജിനെ വലിച്ചിറക്കിയത്. ഷമേജ് കൊലക്കേസില്‍ ഇതോടെ അറസ്റ്റിലായവര്‍ ആറായി. കൊല നടത്തിയവരെന്ന് തിരിച്ചറിഞ്ഞ മാഹി ചെറുകല്ലായിലെ മലയങ്കര മീത്തല്‍ ഷാജി (35), പുതിയ പറമ്പത്ത് ഷബിന്‍ രവീന്ദ്രന്‍ (27), പള്ളൂര്‍ നടേന്റവിട ലിജിന്‍ ചന്ദ്രന്‍ (27) എന്നിവരെ കഴിഞ്ഞ ദിവസം വടകരയിലെ ലോഡ്ജില്‍ നിന്നും പിടികൂടിയിരുന്നു. 

തുടരന്വേഷണത്തിന്റെ ഭാഗമായി മൂന്ന് പേരെയും കോടതിയില്‍ നിന്നും കസ്റ്റഡിയില്‍ വാങ്ങി തെളിവെടുത്ത ശേഷം ഇന്നലെ തിരികെ ഹാജരാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.