നിപ: മരുന്നിലും ആശയക്കുഴപ്പം

Friday 25 May 2018 2:28 am IST

തിരുവനന്തപുരം: നിപ ബാധിച്ചവര്‍ക്ക്  നല്കാനായി എത്തിച്ച 'റിബവൈറിന്‍' ടാബ്‌ലെറ്റുകളെ സംബന്ധിച്ച് ആരോഗ്യവകുപ്പില്‍ ആശയക്കുഴപ്പം. 2000 ടാബ്‌ലറ്റുകളാണ് അടിയന്തിരമായി എത്തിച്ചത്. ഇനിയും 8000 ടാബ്‌ലറ്റുകള്‍ എത്തിക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കി. എന്നാല്‍ ടാബ്‌ലറ്റുകള്‍  സംബന്ധിച്ച് ആരോഗ്യവകുപ്പില്‍ തന്നെ പലതരം ആശങ്കകള്‍ ഉടലെടുത്തിട്ടുണ്ട്. 

ടാബ്‌ലറ്റുകള്‍ കടുത്ത പാര്‍ശ്വഫലങ്ങള്‍ ഉള്ളതെന്ന് ഒരു വിഭാഗം ഡോക്ടര്‍മാര്‍ പറയുന്നു.  വൃക്ക   രോഗങ്ങളുള്ളവര്‍ക്കും ഹൃദ്‌രോഗം തുടങ്ങിയവ ഉള്ളവര്‍ക്കും  ടാബ്‌ലറ്റുകള്‍ നല്‍കുന്നത് ആരോഗ്യനില സങ്കീര്‍ണ്ണമാക്കും. അതിനാല്‍ നിപ ബാധിതര്‍ക്കെല്ലാം ടാബ്‌ലറ്റുകള്‍ നല്‍കാന്‍ നിര്‍ദ്ദേശം മാത്രം  പോരാ എന്ന നിലപാടിലാണ് ഡോക്ടര്‍മാര്‍.

അതേസമയം, റിബ വൈറിന്‍ ടാബ്‌ലറ്റുകളില്‍ ആശങ്കവേണ്ടെന്ന് ഐഎംഎ സംസ്ഥാന പ്രസിഡന്റ്‌ഡോ. സുള്‍ഫി അറിയിച്ചു. മറ്റ് മരുന്നകള്‍ ഉണ്ടാക്കുന്നതു പോലെയുള്ള പാര്‍ശ്വഫലങ്ങളേ റിബ വൈറിന്‍ ടാബ്‌ലറ്റുകള്‍ക്കും ഉള്ളൂ. കടുത്ത വൈറസ് ബാധയേറ്റവര്‍ക്കാണ് ഇത്തരം ടാബ്‌ലറ്റുകള്‍ നല്‍കിവരുന്നത്. അതിനാല്‍  ആശങ്ക വേണ്ടെന്നും ഡോ.സുള്‍ഫി പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.