സുനന്ദ പുഷ്‌കറിന്റെ മരണം: കേസ് അതിവേഗ കോടതിയിലേക്ക് മാറ്റി

Friday 25 May 2018 2:38 am IST
രാഷ്ട്രീയ നേതാക്കള്‍ക്കെതിരായ കേസുകള്‍ കൈകാര്യം ചെയ്യുന്ന അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് സമര്‍ വിശാലാണ് ഇനി കേസ് പരിഗണിക്കുക. പ്രതിയായ തരൂര്‍ സിറ്റിംഗ് എംപിയാണെന്ന് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് ധര്‍മ്മേന്ദ്ര സിംഗ് ചൂണ്ടിക്കാട്ടി. ഈ മാസം 28ന് കേസ് പരിഗണിക്കും.

ന്യൂദല്‍ഹി: കോണ്‍ഗ്രസ് എംപി ശശി തരൂരിന്റെ ഭാര്യയും വ്യവസായിയുമായിരുന്ന സുനന്ദ പുഷ്‌കറിന്റെ ആത്മഹത്യാ കേസ് അതിവേഗ കോടതിയിലേക്ക് മാറ്റി.

രാഷ്ട്രീയ നേതാക്കള്‍ക്കെതിരായ കേസുകള്‍ കൈകാര്യം ചെയ്യുന്ന അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് സമര്‍ വിശാലാണ് ഇനി കേസ് പരിഗണിക്കുക. പ്രതിയായ തരൂര്‍ സിറ്റിംഗ് എംപിയാണെന്ന് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് ധര്‍മ്മേന്ദ്ര സിംഗ് ചൂണ്ടിക്കാട്ടി. ഈ മാസം 28ന് കേസ് പരിഗണിക്കും.

2014 ജനവരി 17നാണ് തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറെ ദല്‍ഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്ന് വ്യക്തമാക്കി കുറ്റപത്രം സമര്‍പ്പിച്ച പ്രത്യേക അന്വേഷണ സംഘം തരൂരിനെതിരെ പ്രേരണാക്കുറ്റം ചുമത്തിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.