കോഹ്‌ലിക്ക് പരിക്ക്; കൗണ്ടിയില്‍ കളിക്കില്ല

Friday 25 May 2018 2:49 am IST

ന്യൂദല്‍ഹി: ഇംഗ്ലീഷ് കൗണ്ടി ചാമ്പ്യന്‍ഷിപ്പില്‍ സറെക്കായി കളിക്കാമെന്ന ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയുടെ സ്വപ്‌നം തകര്‍ന്നു. കഴുത്തിന് പരിക്കേറ്റ കോഹ്‌ലിക്ക് മൂന്നാഴ്ച വിശ്രമം വേണ്ടിവരുമെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ബോര്‍ഡ് അറിയിച്ചു.

റോയല്‍ ചലഞ്ചേഴ്‌സ് ക്യാപ്റ്റനായ കോഹ്‌ലിക്ക് ബെംഗളൂരുവില്‍ ഈ മാസം 17 ന് സണ്‍റൈസേഴ്‌സ് ഫൈദരാബാദിനെതിരായ മത്സരത്തില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടയ്ക്കാണ് പരിക്കേറ്റത്.

കൗണ്ടിയില്‍ കളിക്കാന്‍ അടുത്ത മാസമാദ്യം ഇംഗ്ലണ്ടിലേക്ക് പറക്കാനിരുന്നതാണ് കോഹ്‌ലി. പക്ഷെ പരിക്ക് മൂലം  കൗണ്ടിയില്‍ കളിക്കാനാകില്ല. പരിക്ക് ഭേദമാകാന്‍ മൂന്നാഴ്ച വേണ്ടിവരുമെന്ന് ബിസിസിഐയുടെ മെഡിക്കല്‍ സംഘം വ്യക്തമാക്കി.

ജൂണ്‍ 15 ന് ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍  കോഹ്‌ലി കായികക്ഷമതാ പരിശോധനയ്ക്ക് വിധേയനാകും. ജൂണ്‍ 14ന് ബെംഗളൂരുവില്‍ അഫ്ഗാനിസ്ഥാനെതിരെ ആരംഭിക്കുന്ന ഏക ടെസ്റ്റില്‍ നിന്ന് നേരത്തെ തന്നെ കോഹ്‌ലി പിന്മാറിയിരുന്നു. അടുത്തമാസം അവസാനമാരംഭിക്കുന്ന അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്കു മുമ്പ് കോഹ് ലി പൂര്‍ണ ആരോഗ്യം വീണ്ടെടുക്കുമെന്നാണ് പ്രതീക്ഷ.

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.