ട്രെയിന്‍ കാത്തുനിന്ന യുവതിയെ കൂട്ടമാനഭംഗത്തിനിരയാക്കി; മൂന്നു യുവാക്കള്‍ അറസ്റ്റില്‍

Friday 25 May 2018 7:48 am IST
ട്രെയിന്‍ കാത്തുനിന്ന യുവതി ടോയ്ലറ്റില്‍പോകാന്‍ റെയില്‍വെ സ്റ്റേഷനു പുറത്തിറങ്ങിയപ്പോഴാണ് യുവാക്കള്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. സൗത്ത് 24 പര്‍ഗനാസിലെ സോനാപുര്‍ സ്വദേശിയാണ് യുവതി. ഇവര്‍ ഇവിടെ ആശുപത്രിയില്‍ ബന്ധുവിനെ സന്ദര്‍ശിച്ച ശേഷം വീട്ടിലേക്ക് തിരികെപോകാന്‍ എത്തിയതായിരുന്നു.

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ യുവതിയെ കൂട്ടമാനഭംഗത്തിനിരയാക്കിയ മൂന്നു യുവാക്കള്‍ അറസ്റ്റില്‍. കൊല്‍ക്കത്തയിലെ പാര്‍ക് സര്‍ക്കസ് റെയില്‍വെ സ്റ്റേഷനില്‍ കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. 

ട്രെയിന്‍ കാത്തുനിന്ന യുവതി ടോയ്ലറ്റില്‍പോകാന്‍ റെയില്‍വെ സ്റ്റേഷനു പുറത്തിറങ്ങിയപ്പോഴാണ് യുവാക്കള്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. സൗത്ത് 24 പര്‍ഗനാസിലെ സോനാപുര്‍ സ്വദേശിയാണ് യുവതി. ഇവര്‍ ഇവിടെ ആശുപത്രിയില്‍ ബന്ധുവിനെ സന്ദര്‍ശിച്ച ശേഷം വീട്ടിലേക്ക് തിരികെപോകാന്‍ എത്തിയതായിരുന്നു. 

യുവതിയുടെ കരിച്ചില്‍ കേട്ട നാട്ടുകാരാണ് ഇവരെ രക്ഷിച്ചത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.