മേകുനു ചുഴലിക്കാറ്റ്: ഒമാനിലെ വിമാനത്താവളം അടച്ചു

Friday 25 May 2018 7:52 am IST
കാറ്റഗറി രണ്ടു വിഭാഗത്തിലേക്ക് മാറിയ ചുഴലിക്കാറ്റിനൊപ്പം കനത്ത മഴയുമുണ്ടാകാം. സലാലയുള്‍പ്പെടുന്ന ദോഫാര്‍ ഗവര്‍ണറേറ്റിലും, അല്‍വുസ്ത മേഖലയിലുമാണു കാറ്റ് വ്യാപകമായ നാശം വിതയ്ക്കാന്‍ സാധ്യതയുള്ളത്.

മസ്‌ക്കറ്റ്: അറബിക്കടലില്‍ രൂപം കൊണ്ട മെകുനു ചുഴലിക്കാറ്റ് ഒമാനിലെ സലാല തീരത്തേക്ക് അടുക്കുന്നു. പ്രതികൂല കാലാവസ്ഥ ഉണ്ടാകുമെന്ന വിവരത്തെ തുടര്‍ന്ന് സലാല വിമാനത്താവളം 24 മണിക്കൂര്‍ നേരത്തേക്ക് അടക്കാന്‍ വ്യോമയാന അഥോറിറ്റി അധികൃതര്‍ ഉത്തരവിട്ടു. 

കാറ്റഗറി രണ്ടു വിഭാഗത്തിലേക്ക് മാറിയ ചുഴലിക്കാറ്റിനൊപ്പം കനത്ത മഴയുമുണ്ടാകാം. സലാലയുള്‍പ്പെടുന്ന ദോഫാര്‍ ഗവര്‍ണറേറ്റിലും, അല്‍വുസ്ത മേഖലയിലുമാണു കാറ്റ് വ്യാപകമായ നാശം വിതയ്ക്കാന്‍ സാധ്യതയുള്ളത്. 

വ്യാഴാഴ്ച ഉച്ചകഴിഞ്ഞു മുതല്‍ സലാല തീരങ്ങളില്‍ വന്‍ തിരമാലകളും ശക്തമായ മഴയുമുണ്ട്. മൂടിക്കെട്ടിയ അന്തരീക്ഷമാണ്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.