ട്രംപുമായി കൂടിക്കാഴ്ചയ്ക്ക് ഏത് സമയത്തും തയാറെന്ന് ഉത്തരകൊറിയ

Friday 25 May 2018 8:20 am IST
ട്രംപുമായി കൂടിക്കാഴ്ച നടത്തുന്നതിന് ഉത്തരകൊറിയ ഏത് സമയത്തും തയാറാണെന്ന് വിദേശകാര്യ സഹമന്ത്രി കിം കീ ഗ്വാന്‍ അറിയിച്ചു. ട്രംപിന്റെ ഇപ്പോഴത്തെ തീരുമാനം വളരെ ഖേദകരമാണെന്നും അദ്ദേഹം വ്യക്തമാക്കി.

പ്യോംഗ്യാംഗ്: ഉത്തരകൊറിയന്‍ നേതാവ് കിംഗ് ജോംഗ് ഉന്നുമായി നടത്താന്‍ നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ച യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് റദ്ദാക്കിയതില്‍ പ്രതികരണവുമായി ഉത്തരകൊറിയ രംഗത്ത്. ട്രംപുമായി കൂടിക്കാഴ്ച നടത്തുന്നതിന് ഉത്തരകൊറിയ ഏത് സമയത്തും തയാറാണെന്ന് വിദേശകാര്യ സഹമന്ത്രി കിം കീ ഗ്വാന്‍ അറിയിച്ചു. ട്രംപിന്റെ ഇപ്പോഴത്തെ തീരുമാനം വളരെ ഖേദകരമാണെന്നും അദ്ദേഹം വ്യക്തമാക്കി. 

കിം ജോംഗ് ഉന്നുമായി ജൂണ്‍ 12ന് സിംഗപ്പൂരില്‍ നിശ്ചയിച്ച ഉച്ചകോടിയില്‍നിന്നാണ് യുഎസ് പ്രസിഡന്റ്് ട്രംപ് പിന്മാറിയത്. അടുത്തിടെ കിം നടത്തിയ പ്രസ്താവനകളില്‍ തുറന്ന ശത്രുതയും ഭീകരമായ കോപവും ഉണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് ട്രംപിന്റെ നടപടി. ഇക്കാര്യം വ്യക്തമാക്കി അദ്ദേഹം കിമ്മിനു കത്തയക്കുകയും ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.