വനവാസി പെണ്‍കുട്ടിക്ക് പീഡനം; 12 പേര്‍ കസ്റ്റഡിയില്‍

Friday 25 May 2018 9:07 am IST
പെണ്‍കുട്ടി വീട്ടില്‍നിന്ന് പോയിട്ട് രണ്ട് ദിവസം കഴിഞ്ഞിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി. ഷോളയൂര്‍ പോലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് എഎസ്പിയുടെ നിര്‍ദ്ദേശപ്രകാരം നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.

പാലക്കാട്: അട്ടപ്പാടിയില്‍ വനവാസി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ 12 പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. അഗളി ആനക്കട്ടിക്ക് സമീപം താമസിക്കുന്ന 12 വയസുകാരിയാണ് പീഡനത്തിന് ഇരയായത്.

ഈ മാസം 19നാണ് വീടിന് സമീപത്തെ യുവതി ക്ഷേത്രത്തില്‍ ഉത്സവത്തിന് പോകാനാണെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ വീട്ടില്‍ നിന്ന് കൂട്ടിക്കൊണ്ടു പോയത്. പെണ്‍കുട്ടി വീട്ടില്‍നിന്ന് പോയിട്ട് രണ്ട് ദിവസം കഴിഞ്ഞിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി. ഷോളയൂര്‍ പോലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് എഎസ്പിയുടെ നിര്‍ദ്ദേശപ്രകാരം നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. മുഖ്യപ്രതി പിടിയിലാകാന്‍ ഉണ്ടെന്ന് പോലീസ് പറഞ്ഞു.

നാല് ദിവസത്തോളം പെണ്‍കുട്ടിയെ അട്ടപ്പാടിയിലെ വിവിധ സ്ഥലങ്ങളില്‍ എത്തിച്ച് ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന് പിടിയിലായവര്‍ പൊലീസിനോട് സമ്മതിച്ചു. അറസ്റ്റിലായ യുവതി ഉള്‍പ്പെടെയുള്ള 12 പേരും പെണ്‍കുട്ടിയുടെ വീടിന് സമീപത്തുള്ളവരാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.