ശ്രീനഗര്‍: കശ്മീരിലെ ബന്ദിപ്പോരയില്‍ ഗ്രാമവാസിയെ തീവ്രവാദികള്‍ കഴുത്തറുത്ത് കൊലപ്പെടുത്തി. മുഹമ്മദ് യാക്കൂബ് വാഗേ എന്നയാളാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം.
ഹജിനിലെ ഇയാളുടെ വീട്ടിലേക്ക് അതിക്രമിച്ചു കയറിയാണ് തീവ്രവാദികള്‍ ഇയാളുടെ കഴുത്തറുത്തത്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തുവെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: