ടൊറന്റോയിലെ ഇന്ത്യന്‍ ഭക്ഷണശാലയില്‍ സ്ഫോടനം, നിരവധി പേര്‍ക്ക് പരിക്ക്

Friday 25 May 2018 11:07 am IST

ടൊറന്റോ: കനേഡിയന്‍ നഗരമായ ടൊറന്റോയിലെ ഇന്ത്യന്‍ ഭക്ഷണശാലയില്‍ സ്ഫോടനം. പതിനഞ്ചു പേര്‍ക്ക് പരിക്കേറ്റു. മൂന്നു പേരുടെ നില ഗുരുതരം. 

വ്യാഴാഴ്ച രാത്രി 10.35 ഓടൊ ടൊറന്റോയിലെ മിസ്സിസോഗയില്‍ പ്രവര്‍ത്തിക്കുന്ന ബോംബെ ഭേല്‍ എന്ന ഭക്ഷണശാലയിലായിരുന്നു സ്ഫോടനം.സ്‌ഫോടന കാരണം വ്യക്തമല്ല. വിശദമായ അന്വേഷണത്തിന് ശേഷം മാത്രമെ ഇത് സംബന്ധിച്ച് വ്യക്തമായ വിവരം ലഭിക്കുകയുള്ളു.

അതേസമയം, അഞ്ജാതരായ രണ്ടുപേര്‍ സ്‌ഫോടന വസ്തുക്കളുമായി റസ്റ്ററന്റിനുള്ളിലേക്കു പോകുന്നതിന്റെ ചിത്രം പോലീസ് പുറത്തുവിട്ടു. സ്‌ഫോടനത്തിനുശേഷം ഇരുവരും ഇവിടെനിന്നു രക്ഷപെട്ടിരിക്കാമെന്നാണു കണക്കുകൂട്ടല്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.