ജഡ്ജിമാരുടെ പരിഗണനാ വിഷയങ്ങള്‍ മാറ്റിയതില്‍ എതിര്‍പ്പ് പ്രകടമാക്കി കെമാല്‍ പാഷ

Friday 25 May 2018 12:00 pm IST
ജഡ്ജിമാര്‍ വിരമിച്ച ശേഷം സര്‍ക്കാര്‍ പദവികള്‍ ഏറ്റെടുക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. അവധിക്കാലത്തിന് മുമ്പ് പരിഗണനാ വിഷയം മാറ്റിയത് അനുചിതമാണ്. ഹൈക്കോടതി ചീഫ് ജസ്റ്റിസാണ് ഇതിന് ഉത്തരവാദിയെന്ന് അദ്ദേഹം പറഞ്ഞു.

കൊച്ചി: ഹൈക്കോടതി ജഡ്ജിമാരുടെ പരിഗണനാ വിഷയങ്ങള്‍ മാറ്റിയതിലും ജഡ്ജി നിയമനങ്ങളിലും പരസ്യമായി എതിര്‍പ്പ് പ്രകടമാക്കി ജസ്റ്റിസ് കെമാല്‍ പാഷ.

ജഡ്ജിമാര്‍ വിരമിച്ച ശേഷം സര്‍ക്കാര്‍ പദവികള്‍ ഏറ്റെടുക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. അവധിക്കാലത്തിന് മുമ്പ് പരിഗണനാ വിഷയം മാറ്റിയത് അനുചിതമാണ്. ഹൈക്കോടതി ചീഫ് ജസ്റ്റിസാണ് ഇതിന് ഉത്തരവാദിയെന്ന് അദ്ദേഹം പറഞ്ഞു. കെമാല്‍ പാഷയുടെ പരിഗണനാ വിഷയങ്ങള്‍ മാറ്റിയത് വലിയ വിവാദമായിരുന്നു. ഈ സാഹചര്യത്തിലാണ് അദ്ദേഹം പ്രതികരണവുമായി ഇപ്പോള്‍ രംഗത്ത് എത്തിയിരിക്കുന്നത്.

ഇന്നലെ ഹൈക്കോടതിയില്‍ നിന്ന് വിരമിച്ച ജസ്റ്റിസ് കെമാല്‍ പാഷ യാത്രയയപ്പ് യോഗത്തിലും ചില ജഡ്ജിമാരുടെ നിയമനത്തിനെതിരെയും വിമര്‍ശനം ഉയര്‍ത്തിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.