മധുവിന്റെ കൊലപാതകം : പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു

Friday 25 May 2018 12:20 pm IST
അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധു മര്‍ദ്ദനമേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു

കൊച്ചി: അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധു മര്‍ദ്ദനമേറ്റ് കൊല്ലപ്പെട്ട  സംഭവത്തില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. മണ്ണാര്‍ക്കാട് മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പന്ത്രണ്ടുപേരെയാണ് പ്രതി ചേര്‍ത്തിട്ടുള്ളത്.  കേരള മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവമാണ് മധുവിന്റെ കൊലപാതകമെന്ന് കുറ്റപത്രത്തില്‍ പോലീസ് ചൂണ്ടിക്കാട്ടി.

പൊട്ടിക്കല്‍ വനത്തിലെ പാറയിടുക്കില്‍ കഴിഞ്ഞിരുന്ന മധുവിനെ പിടികൂടി മുക്കാലിയില്‍ എത്തിച്ചവരാണ് പ്രതികള്‍. മുക്കാല സ്വദേശികളായ കിളിയില്‍ മരയ്ക്കാര്‍ (33), പൊതുവച്ചോല ഷംസുദ്ദീന്‍ (34), താഴുശ്ശേരി രാധാകൃഷ്ണന്‍ (34), ആനമൂളി പൊതുവച്ചോല അബൂബക്കര്‍ (ബക്കര്‍ 31), പടിഞ്ഞാറെ പള്ളകുരിക്കള്‍ സിദ്ധിഖ് (38), തൊട്ടിയില്‍ ഉബൈദ് (25), വിരുത്തയില്‍ നജീബ് (33), മണ്ണമ്ബറ്റ ജെയ്ജുമോന്‍ (44), പുത്തര്‍പുരയ്ക്കല്‍ സജീവ് (30), മുരിക്കട സതീഷ് (39) ചെരിവില്‍ ഹരീഷ് (34), ചെരുവില്‍ ബിജു (41) എന്നിവര്‍ക്കെതിരെയാണ് കുറ്റപത്രം.

 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.