തുമാകുരു: കോണ്‍ഗ്രസിന്റെ സഹകരണംപോലെയിരിക്കും സര്‍ക്കാരിന്റെ ആയുസെന്ന് മുഖ്യമന്ത്രി കുമാരസ്വാമി. സിദ്ധഗംഗാ മഠം സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഞാന്‍ 2006 -ല്‍ 20 മാസം മുഖ്യമന്ത്രിയായിരുന്നു. ജനങ്ങളേയും പാര്‍ട്ടിയേയും സേവിച്ചു. എനിക്ക് ഏറെനാള്‍ ഈ കസേരയില്‍ ഇരുന്ന് ആത്മ സംതൃപ്തികൊള്ളണമെന്നില്ല.
മുന്‍ സര്‍ക്കാരിനെതിരേ ഉയര്‍ന്ന അഴിമതിയാരോപണങ്ങളൊന്നും അന്വേഷിച്ചും കുത്തിപ്പൊക്കിയും സമയം കളയാനില്ല. വികസന പദ്ധതികള്‍ നടപ്പാക്കും.
കുട്ടികളെ തട്ടിക്കൊണ്ടുപോയെന്ന സംശയിച്ച് ആള്‍ക്കൂട്ടം ചാമാരാ പേട്ടില്‍ യുവാവിനെ തല്ലിക്കൊന്ന സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തും. കൊല്ലപ്പെട്ടയാള്‍ നിരപരാധിയാണെന്നാണ് തെളിഞ്ഞിട്ടുള്ളത്. ഇത്തരം സംഭവങ്ങള്‍ തടയും, മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: