ബോധഗയ ഭീകരാക്രമണം: അഞ്ചുപ്രതികള്‍ കുറ്റക്കാര്‍, ശിക്ഷ പിന്നീട്

Friday 25 May 2018 2:52 pm IST
ബീഹാറിലെ ബോധഗയയിലുണ്ടായ സ്‌ഫോടന പരമ്പര കേസില്‍ അഞ്ചു പ്രതികളും കുറ്റക്കാരാണെന്ന് പ്രത്യേക കോടതി. ഹൈദര്‍ അലി, ഇംതിയാസ് അന്‍സാരി, ഉമര്‍ സിദ്ദിഖി, അസ്ഹറുദ്ദീന്‍ ഖുറൈഷി, മുജീബുല്ല അന്‍സാരി എന്നിവരെയാണ് കുറ്റക്കാരായി കണ്ടെത്തിയത്.ഇവര്‍ക്കുള്ള ശിക്ഷ ഈ മാസം 31ന് പ്രഖ്യാപിക്കും

ഗയ: ബീഹാറിലെ ബോധഗയയിലുണ്ടായ സ്‌ഫോടന പരമ്പര കേസില്‍  അഞ്ചു പ്രതികളും കുറ്റക്കാരാണെന്ന് പ്രത്യേക കോടതി. ഹൈദര്‍ അലി, ഇംതിയാസ് അന്‍സാരി, ഉമര്‍ സിദ്ദിഖി, അസ്ഹറുദ്ദീന്‍ ഖുറൈഷി, മുജീബുല്ല അന്‍സാരി എന്നിവരെയാണ് കുറ്റക്കാരായി കണ്ടെത്തിയത്.ഇവര്‍ക്കുള്ള ശിക്ഷ ഈ മാസം 31ന് പ്രഖ്യാപിക്കും. 

ഭീകര സംഘടന ഇന്ത്യന്‍ മുജാഹിദീനിലെ അംഗങ്ങളാണ് ഇവര്‍.  ബിഹാറിലെ മഹാബോധി ക്ഷേത്ര പരിസരത്ത് 2013 ജൂലൈ ഏഴിനാണ് സ്‌ഫോടന പരമ്പര നടന്നത്. അര മണിക്കൂറിനുള്ളില്‍ നടന്ന ഒന്‍പതു സ്‌ഫോടനങ്ങളില്‍ രണ്ടു ബുദ്ധസന്യാസിമാരടക്കം അഞ്ചുപേര്‍ക്കു പരുക്കേറ്റു. പ്രതികളില്‍ ഒരാളായ ഹൈദര്‍ അലിയാണ് സ്‌ഫോടനത്തിന്റെ സൂത്രധാരനെന്ന് കണ്ടെത്തിയിരുന്നു

ബിഹാറിലെ ആദ്യ ഭീകരാക്രമണമായിരുന്നു ഇത്. ബോധിവൃക്ഷത്തിനു സമീപത്തെ പതിവു പ്രഭാത പ്രാര്‍ഥന നടക്കുന്നതിനിടെയായിരുന്നു സ്‌ഫോടനങ്ങള്‍. ബോധിവൃക്ഷത്തിനു സമീപം ഒരു ബോംബ് വച്ചിരുന്നെങ്കിലും അത് പൊട്ടിയില്ല. ഭീകരര്‍ 13 ബോംബുകളാണ് സ്ഥാപിച്ചതെന്നും ഇതില്‍ പത്തെണ്ണമാണ് പൊട്ടിത്തെറിച്ചത്. 

അതേസമയം അമോണിയം നൈട്രേറ്റും പൊട്ടാസ്യവ്യം സള്‍ഫറും ഉപയോഗിച്ചാണ് ബോംബ് നിര്‍മ്മിച്ചിരിക്കുന്നതെന്ന് അന്വേഷണത്തില്‍ അന്ന് കണ്ടെത്തിയിരുന്നു. ബോംബ് വാഹിനികളായി ചെറിയ എല്‍പിജി സിലിണ്ടറുകളാണ് ഉപയോഗിച്ചത്. പൊട്ടിത്തെറിച്ച ഓരോ ബോംബിലും 150 മുതല്‍ 200 ഗ്രാംവരെ അമോണിയം നൈട്രേറ്റ് നിറച്ചിരുന്നു. ബോള്‍ ബെയറിങ്ങുകളും ബ്ലെയ്ഡുകളുംവച്ചാണ് ബോംബുകള്‍ അടച്ചിരുന്നത്. സ്‌ഫോടനം നടത്താന്‍ ടൈമര്‍ ക്ലോക്കുകള്‍ സെറ്റ് ചെയ്തിരന്നു. ഈ മൂന്ന് ആക്രമണങ്ങളിലും ഇന്ത്യന്‍ മുജാഹിദിന്റെ പങ്ക് ഏറെക്കുറെ വ്യക്തമായിരുന്നു.

സ്‌ഫോടനത്തെക്കുറിച്ച് എന്‍ഐഎ, എന്‍എസ്ജി, സംസ്ഥാനപോലീസ് എന്നിവര്‍ സംയുക്തമായാണ് അന്വേഷണം നടത്തിയിരുന്നത്. 2013 ഒക്ടോബര്‍ 23ന് പട്നയില്‍ നരേന്ദ്ര മോഡി പങ്കെടുത്ത റാലിക്കു നേരെ നടന്ന സ്ഫോടനത്തിനു പിന്നിലും ഈ പ്രതികളാണെന്നാണ് സംശയം. ഏഴു പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്ത ഈ സ്ഫോടനം 2014ലെ പൊതുതെരഞ്ഞെടുപ്പില്‍ മുഖ്യ പ്രചാരണ ആയുധവുമായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.