പിണറായിയുടെ ക്ഷണം നിരസിച്ച് ഓര്‍ത്തഡോക്സ് ഭദ്രാസനാധിപന്‍

Friday 25 May 2018 4:03 pm IST
തന്നെ കാണേണ്ടവര്‍ ഇങ്ങോട്ട് വന്ന് കാണണമെന്ന് ഓര്‍ത്തഡോക്സ് ഭദ്രാസനാധിപന്‍ തോമസ് മാര്‍ അത്തനാസിയോസ്. കൂടിക്കാഴ്ച്ചയ്ക്കുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ക്ഷണം നിരസിച്ചാണ് സഭാ തലവന്റെ പ്രതികരണം

ചെങ്ങന്നൂര്‍ ; തന്നെ കാണേണ്ടവര്‍ ഇങ്ങോട്ട് വന്ന് കാണണമെന്ന് ഓര്‍ത്തഡോക്സ് ഭദ്രാസനാധിപന്‍ തോമസ് മാര്‍ അത്തനാസിയോസ്. കൂടിക്കാഴ്ച്ചയ്ക്കുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ക്ഷണം നിരസിച്ചാണ് സഭാ തലവന്റെ പ്രതികരണം.

' അങ്ങോട്ടു ചെന്ന് ആരെയും കാണാനാകില്ല. കാണണം എന്നുള്ളവര്‍ക്ക് അരമനയിലേക്ക് വരാം അങ്ങോട്ട് ആരെയും ചെന്നു കാണുന്ന പതിവില്ല' അദ്ദേഹം പറഞ്ഞു. ചെങ്ങന്നൂരില്‍ സഭാവിശ്വാസികളുടെ വോട്ടുറപ്പിക്കുന്ന നീക്കത്തിന്റെ ഭാഗമായാണ് മുഖ്യമന്ത്രി ഓര്‍ത്തഡോക്സ് ഭദ്രാസനാധിപനെ കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചത്.

ചെങ്ങന്നൂരില്‍ മുഖ്യമന്ത്രി താമസിക്കുന്ന ഹോട്ടലിലേക്ക് വരാനായിരുന്നു നിര്‍ദേശം. എന്നാല്‍ തന്നെ കാണണമെങ്കില്‍ അരമനയിലേക്ക് വരാനായിരുന്നു ഭദ്രാസനാധിപന്റെ പ്രതികരണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.