ബെംഗളൂരു: കര്‍ണാടകത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി ബി. എന്‍.വിജയകുമാറിന്റെ മരണത്തെ തുടര്‍ന്ന് മാറ്റിവെച്ച ജയനഗര്‍ നിയമസഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് അടുത്തമാസം 11 ന് നടക്കും. മെയ് നാലിനായിരുന്നു വിജയകുമാര്‍ മരിച്ചത്.
മണ്ഡലത്തില്‍ ആകെ 2.03 ലക്ഷം വോട്ടര്‍മാരാണുള്ളത്. 19 സ്ഥാനാര്‍ത്ഥികള്‍ മത്സര രംഗത്തുണ്ട്. പുതിയ രാഷ്ട്രീയ പശ്ചാത്തലത്തില്‍ ജയനഗര്‍ സീറ്റിലേക്കുള്ള തെരഞ്ഞെടുപ്പ് ഏറെ നിര്‍ണായകമായിരിക്കും. നിലവില്‍ 104 സീറ്റുകള്‍ നേടിയ ബിജെപിയാണ് ഏറ്റവും വലിയ ഒറ്റകക്ഷി. ആകെയുള്ളത് 225 നിയമസഭാ സീറ്റുകള്‍.
ജനവിധി അനുകൂലമായിരുന്നിട്ടും ഭൂരിപക്ഷം തെളിയിക്കാനാവാത്തതിനെ തുടര്‍ന്നാണ് സ്ഥാനമേറ്റ് രണ്ടുനാള്‍ക്കകം യദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ സ്ഥാനമൊഴിഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: