'ലീവ് ഇറ്റ് അപ്പ്' പുറത്തിറങ്ങി; ലോകം റഷ്യയിലേക്ക്

Friday 25 May 2018 6:19 pm IST
ഹോളിവുഡ് സൂപ്പര്‍ താരവും റാപ്പറുമായ വില്‍ സ്മിത്താണ് ഗാനം ഒരുക്കിയിരിക്കുന്നത്. നിക്കിം ജാം, കൊസോവന്‍ ഗായികയായ ഏറ ഇസ്‌ട്രേഫി എന്നിവര്‍ക്കൊപ്പം ചേര്‍ന്നാണ് വില്‍ സ്മിത്ത് റഷ്യന്‍ ലോകകപ്പിനായി ഔദ്യോഗികഗാനം ഒരുക്കിയത്.

മോസ്കോ: റഷ്യയില്‍ നടക്കാനിരുന്ന ഫുട്‌ബോള്‍ ലോകകപ്പിന്റെ ഒഫീഷ്യല്‍ ഗാനം പുറത്തിറങ്ങി. 'ലീവ് ഇറ്റ് അപ്പ്' എന്ന ഗാനത്തിന്റെ ഓഡിയോയാണ് പുറത്തുവിട്ടത്. ഹോളിവുഡ് സൂപ്പര്‍ താരവും റാപ്പറുമായ വില്‍ സ്മിത്താണ് ഗാനം ഒരുക്കിയിരിക്കുന്നത്. നിക്കിം ജാം, കൊസോവന്‍ ഗായികയായ ഏറ ഇസ്‌ട്രേഫി എന്നിവര്‍ക്കൊപ്പം ചേര്‍ന്നാണ് വില്‍ സ്മിത്ത് റഷ്യന്‍ ലോകകപ്പിനായി ഔദ്യോഗികഗാനം ഒരുക്കിയത്.

ഒഫീഷ്യല്‍ സോങ് ഇറങ്ങിയിട്ട് മണിക്കൂറുകളെ ആയുള്ളെങ്കിലും ആരാധകര്‍ ലീവ് ഇറ്റ് അപ്പിനെ ഏറ്റെടുക്കുമോ എന്നാണ് വില്‍ സ്മിത്തും കൂട്ടരും ഉറ്റു നോക്കുന്നത്.  ഫുട്ബോള്‍ ആരാധകരെ പോലെ ലോകകപ്പിനെ വരവേല്‍ക്കാന്‍ ഒരുങ്ങിക്കഴിഞ്ഞിരിക്കുന്നു റഷ്യയും. ആതിഥേയരായ റഷ്യ വ്യത്യസ്തമായൊരു സ്വാഗതമാണ് ലോകകപ്പിനായി റഷ്യയിലെത്തിയ ടീമുകള്‍ക്ക് നല്‍കിയത്. ലോകകപ്പില്‍ പങ്കെടുക്കുന്ന എല്ലാ രാജ്യങ്ങളുടെയും ജേഴ്സിയണിഞ്ഞാണ് റഷ്യന്‍ സ്‌ക്വാഡും സ്റ്റാഫുകളും അതിഥികള്‍ക്ക് സ്വാഗതമേകിയത്. റഷ്യന്‍ ദേശീയ ടീമാണ് ട്വിറ്ററിലൂടെ ചിത്രം പുറത്ത് വിട്ടത്.

ഗ്രൂപ്പ് എയില്‍ ലാറ്റിനമേരിക്കയില്‍ നിന്ന് ലൂയി സുവാരസിന്റെ ഉറുഗ്വ, ഏഷ്യയില്‍ നിന്ന് സൗദി, ആഫ്രിക്കയില്‍ നിന്ന് മുഹമ്മദ് സലാഹിന്റെ ഈജിപ്ത് എന്നിവരാണ് റഷ്യക്ക് എതിരാളികള്‍. ഇതില്‍ മുന്‍ ലോകകപ്പ് വിജയികളായ ഉറുഗ്വ കഴിഞ്ഞാല്‍ റഷ്യക്ക് തന്നെയാണ് കൂടുതല്‍ സാധ്യത. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.