കര്‍ണാടകയില്‍ തിങ്കളാഴ്ച ബന്ദ്

Friday 25 May 2018 6:36 pm IST

ബംഗളൂരു: തിങ്കളാഴ്ച ബിജെപി കര്‍ണാടകയില്‍ ബന്ദിന് ആഹ്വാനം ചെയ്തു.  കാര്‍ഷിക കടം എഴുതിത്തള്ളണമെന്ന് ആവശ്യപ്പെട്ടാണ് ബിജെപി ബന്ദിന് ആഹ്വാനം ചെയ്തത്. കുമാരസ്വാമിയുടെ കര്‍ഷക വിരുദ്ധ, ജനവിരുദ്ധ, അഴിമതി സര്‍ക്കാരിനെതിരെയാണ് ബിജെപിയുടെ പോരാട്ടം.

ദേശസാത്കൃത ബാങ്കുകളിലേതുള്‍പ്പെടെ 53,000 കോടി രൂപയുടെ കാര്‍ഷിക കടം എഴുതിത്തള്ളണമെന്ന് കുമാരസ്വാമി വാഗ്ദാനം ചെയ്തിരുന്നതായി ബിജെപി നേതാവ് ബി.എസ് യെദ്യൂരപ്പ പറഞ്ഞു. അധികാരമേറ്റ് 24 മണിക്കൂറിനുള്ളില്‍ വായ്പ എഴുതിത്തള്ളുമെന്നാണ് കുമാരസ്വാമി പറഞ്ഞിരുന്നത്. ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയില്ലെങ്കില്‍ ബിജെപി സംസ്ഥാന വ്യാപക പ്രക്ഷോഭം ആരംഭിക്കുമെന്നും യെദ്യൂരപ്പ പറഞ്ഞു.

കൂട്ടുകക്ഷി മന്ത്രിസഭയാണ് എന്നതരത്തിലുള്ള കഥകള്‍ കേള്‍ക്കാന്‍ കര്‍ഷകര്‍ തയാറല്ല. നിയമസഭയുടെ പ്രത്യേക സെഷനില്‍ തന്നെ കാര്‍ഷിക വായ്പ എഴുതിത്തള്ളുന്നതു സംബന്ധിച്ച്‌ പ്രഖ്യാപനം നടത്തണം.  കുമാരസ്വാമിയുടെ കര്‍ഷക വിരുദ്ധ, ജന വിരുദ്ധ, അഴിമതി സര്‍ക്കാരിനെതിരെയാണ് ബിജെപിയുടെ പോരാട്ടം. ജനങ്ങളെ കുമാരസ്വാമി സര്‍ക്കാര്‍ സംരക്ഷിക്കുമെന്ന് ആരും പ്രതീക്ഷിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.