രാഷ്ട്രത്തിന്റെ അടിസ്ഥാനം സംസ്‌കൃതി: ഭാരതീയ വിചാരകേന്ദ്രം

Friday 25 May 2018 7:45 pm IST

 

കണ്ണൂര്‍: ഏത് രാജ്യത്തിന്റെയും അടിസ്ഥാനം അതത് രാജ്യത്തിലെ ജനങ്ങളുടെ സംസ്‌കാരമാണെന്നും പതിനായിരം വര്‍ഷത്തിലേറെ പഴക്കമുള്ള പുരാതന വേദസംസ്‌കാരമാണ് ഇന്ത്യയെന്ന രാഷ്ട്രത്തിന്റെ നിലനില്‍പിന് ആധാരമായിട്ടുള്ളതെന്നും ഭാരതീയ വിചാര കേന്ദ്രം സംസ്ഥാന ഉപാധ്യക്ഷന്‍ എന്‍.കെ.കൃഷ്ണന്‍. ഭാരതീയ വിചാര കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ പള്ളിക്കുന്ന് രാധാവിലാസം യുപി സ്‌കൂളില്‍ നടന്ന സംസ്‌കൃതി പാഠശാല 2018 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ അധ്യക്ഷന്‍ ഡോ.ഇ.ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. മേഖലാ സെക്രട്ടറി അനന്തകൃഷ്ണന്‍, പി.എസ്.മോഹനന്‍ കൊട്ടിയൂര്‍, കെ.ശിവദാസ് തുടങ്ങിയവര്‍ സംസാരിച്ചു. പ്രകാശന്‍ മാസ്റ്റര്‍ സ്വാഗതവും രതീഷ് കമ്പില്‍ നന്ദിയും പറഞ്ഞു. വിവിധ വിഷയങ്ങളെ സംബന്ധിച്ച് ഡോ.ഇ.ബാലകൃഷ്ണന്‍, ഷാജി കരിപ്പത്ത്, അനില്‍ തിരുവങ്ങാട്, സനല്‍ ചന്ദ്രന്‍, കെ.എന്‍.രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ ക്ലാസ്സെടുക്കും. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.