അഞ്ചാം വർഷം കേരളത്തിന് അഞ്ചാം നേട്ടം

Friday 25 May 2018 9:54 pm IST

കൊച്ചി:മോദി സർക്കാർ അഞ്ചാം വർഷത്തിലേക്ക് കടക്കുമ്പോൾ കേരളത്തിന് അഞ്ചാം നേട്ടം. മിസോറാം ഗവർണറായി രാഷ്ട്രപതി കുമ്മനം രാജശേഖരനെ നിയമിച്ചതാണ് സംസ്ഥാനത്തിന്റെ അഞ്ചാമത്തെനേട്ടം.

 മോദി സർക്കാരിന് നാളെ അഞ്ചാം വർഷത്തേക്കുള്ള ചുവടുവയ്പ്പാണ്.

പാർലമെൻറിലെ ആംഗ്ലാ ഇന്ത്യൻ അംഗത്തെ നാമനിർദ്ദേശം ചെയ്തപ്പോൾ നരേന്ദ്ര മോദി പരിഗണിച്ചത് കേരളത്തിൽ നിന്നുള്ള റിച്ചാർഡ് ഹേയെ ആണ്. കലാകാരന്മാരുൾപ്പെടെ വിശിഷ്ട വ്യക്തികളെ രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്തപ്പോൾ കേരളത്തിൽ നിന്ന് സുരേഷ്

ഗോപിയെ നിയോഗിച്ചു. മന്ത്രിസ്ഥാനത്തേക്ക് കേരളത്തിൽ നിന്ന് അൽഫോൺസ് കണ്ണന്താനത്തെ നിയമിച്ചപ്പോൾ അത് കേരളത്തിന്റെ മൂന്നാം നേട്ടമായിരുന്നു.

വി.മുരളീധരനെ മഹാരാഷ്ട്രയിൽ നിന്ന് രാജ്യസഭാ എം പി ആക്കിയതിന് പിന്നാലെയാണ് കുമ്മനത്തെ ഗവർണറാക്കിയത്.

ഭരണഘടനാ പദവിയിലും നിർവഹണ പദത്തിലും വിശിഷ്ട വ്യക്തി വിഭാഗത്തിലും പ്രത്യേകമായി കേരളം പരിഗണിക്കപ്പെട്ടു എന്നത് ശ്രധേയമാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.