സിപിഎം ബോംബേറ്

Friday 25 May 2018 9:56 pm IST

 

മമ്പറം: കേളാലൂര്‍ കണ്ട്യന്‍ മുക്കില്‍ ബിജെപി പ്രവര്‍ത്തകര്‍ സ്ഥിരമായി ഇരിക്കുന്ന കടക്ക് നേരെ സിപിഎം ബോംബേറ്. വ്യാഴം രാത്രി 12 മണിയോടെ ബൈക്കിലെത്തിയ സിപിഎം ക്രിമിനല്‍ സംഘമാണ് ബോംബെറിഞ്ഞത്. കടയുടെ കോണ്‍ക്രീറ്റ് തൂണിലാണ് ഏറുകൊണ്ടത്. ഉഗ്രശബ്ദം കേട്ടുണര്‍ന്ന നാട്ടുകാരാണ് പോലീസില്‍ വിവരമറിയിച്ചത്. കടയുടമ എം.അനില്‍ കൂത്തുപറമ്പ് പോലീസില്‍ പരാതി നല്‍കി. 

സമാധാനാന്തരീക്ഷം നിലനില്‍ക്കുന്ന കേളാലൂര്‍ വെണ്ടുട്ടായി ഭാഗത്ത് സിപിഎം നേതൃത്വത്തിന്റെ അറിവോടെയാണ് ക്രിമിനല്‍ സംഘം അഴിഞ്ഞാടുന്നത്. മേഖലയില്‍ സിപിഎം പ്രവര്‍ത്തനം നിലച്ച മട്ടാണ്. പുറത്ത് നിന്നുള്ള ക്രിമിനല്‍ സംഘത്തെ ഉപയോഗിച്ച് ബിജെപി പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തിയും ബോംബറിഞ്ഞും ഭീതി പരത്തിയും കീഴ്‌പ്പെടുത്താമെന്നത് സിപിഎമ്മിന്റെ വ്യാമോഹം മാത്രമാണെന്നും അക്രമികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ബിജെപി ധര്‍മ്മടം നിയോജക മണ്ഡലം സെക്രട്ടറി എ.അനില്‍കുമാര്‍ ആവിശ്യപ്പെട്ടു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.