കാറ്റിലും ഇടിമിന്നലിലും വ്യാപക നാശനഷ്ടം

Friday 25 May 2018 9:58 pm IST

 

ചെറുപുഴ: ഇന്നലെ പുലര്‍ച്ചെയുണ്ടായ ശക്തമായ കാറ്റിലും മഴയിലും മലയോര മേഖലയില്‍ വ്യാപകമായ നാശനഷ്ടം. ഇടിമിന്നലേറ്റ് പാക്കഞ്ഞിക്കാട്ടെ എലുവാലിക്കല്‍ ഗോപിനാഥപിള്ളയുടെ എച്ച്എഫ് ഇനത്തില്‍പ്പെട്ട പശുവും കിടാവും മരണപ്പെട്ടു. പുലര്‍ച്ചെ 4 മണിയോടെയാണ് ശക്തമായ കാറ്റും ഇടിമിന്നലുമുണ്ടായത്. സമീപത്തെ വീടിന്റെ മെയിന്‍ സ്വിച്ചും വയറിംഗും കത്തിനശിച്ചു. ചെറുപുഴ ബസ്സ് സ്റ്റാന്റിന് സമീപത്തെ പി.കെ.കൃഷ്ണന്‍കുട്ടിയുടെ ഇരുമ്പ് പണിശാല മരം വീണ് പൂര്‍ണമായും തകര്‍ന്നു. കൊല്ലാടയിലെ ഗോപാലന്റെ ഇരുപതോളം റബ്ബര്‍ മരങ്ങള്‍ കാറ്റില്‍ ഒടിഞ്ഞു. പലയിടത്തും മരങ്ങള്‍ റോഡിലേക്ക് വീണ് വൈദ്യുതി ബന്ധം ഉള്‍പ്പെടെ തകരാറില്‍ ആയിരിക്കയാണ്. ഇടവരമ്പ ഊമലയിലെ പാറത്തറ ബ്രിജീത്താമ്മയുടെ വീട് കാറ്റില്‍ ഭാഗികമായി തകര്‍ന്നു. അപകട സമയത്ത് ബ്രീജിത്താമ്മയും മകന്‍ ഷിനുവും വീടിന്പുറത്തായതിനാല്‍ അപകടം ഒഴിവായി. ചെറുപാറത്തട്ടിലെ പടിവാതുക്കല്‍ ബിജുവിന്റെ വീട് മരം വീണ് ഭാഗികമായി തകര്‍ന്നു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.