കര്‍മശ്രീ പുരസ്‌കാര സമര്‍പണം നാളെ

Friday 25 May 2018 9:59 pm IST

 

കണ്ണൂര്‍: കണ്ണൂര്‍ വേവ്‌സിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി 27ന് കര്‍മശ്രീ പുരസ്‌കാര സമര്‍പണവും ഊര്‍മ്മിള ഉണ്ണിയും ഉത്തര ഉണ്ണിയും സംഘവും അവതരിപ്പിക്കുന്ന നൃത്തോത്സവവും സംഘടിപ്പിക്കുന്നു. കണ്ണൂര്‍ സാധു കല്യാണമണ്ഡപത്തില്‍ വൈകീട്ട് അഞ്ചിന് നടക്കുന്ന പരിപാടി പി.കെ.ശ്രീമതി എംപി ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കെ.എം.ഷാജി എംഎല്‍എ, സിനിമാ സംവിധായകന്‍ പി.ടി.കുഞ്ഞിമുഹമ്മദ് എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. കണ്ണൂരിലെ വ്യവസായ വാണിജ്യരംഗത്തെ പ്രമുഖരായ ഒ.മോഹനന്‍ (ജി മാള്‍ അനശ്വര), നാരായണന്‍കുട്ടി (സുനിത ഫര്‍ണ്ണീച്ചര്‍) എന്നിവരെ കര്‍മശ്രീപുരസ്‌കാരം നല്‍കി ആദരിക്കും. കണ്ണൂര്‍ യൂണിവേഴ്‌സിറ്റി കലോത്സവത്തിന് ഭരതനാട്യം, മോഹിനിയാട്ടം, കേരളനടനം എന്നിവയില്‍ ഒന്നാം സ്ഥാനം നേടിയ പി.അനശ്വര, നയന നായര്‍, അതുല്‍ കൃഷ്ണവാര്യര്‍ എന്നിവര്‍ അവതരിപ്പിക്കുന്ന നൃത്തങ്ങളും സംഗീത കലാക്ഷേത്രം വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കുന്ന സെമിക്ലാസിക്കല്‍ ഡാന്‍സ് എന്നിവയുമുണ്ടാകും. വാര്‍ത്താസമ്മേളനത്തില്‍ പി.പി.വേണുഗോപാലന്‍, ഒ.എന്‍.രമേശന്‍, കെ.എം.ബലരാമന്‍, പി. നാരായണന്‍, പി.വിജയകുമാര്‍ എന്നിവര്‍ പങ്കെടുത്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.