ചന്ദ കൊച്ചാറിനെതിരെ സെബിയുടെ നോട്ടീസ്

Saturday 26 May 2018 9:11 am IST
വ്യാഴാഴ്ചയാണ്​നോട്ടീസ്​ലഭിച്ചതെന്നും ഇതിന്​സെബിക്ക്​വൈകാതെ തന്നെ മറുപടി നല്‍കുമെന്നും ബാങ്ക്​ വ്യക്തമാക്കി.

മുംബൈ: ​ഐ‌സി‌ഐ‌സിഐ ബാങ്ക്​മേധാവി ചന്ദ കൊച്ചാറിനെതിരെ സെബി നോട്ടീസ് അയച്ചു. ന്യൂപവര്‍ എന്ന കമ്പനിയുമായി ബന്ധപ്പെട്ട്​ ബാങ്ക്​ നടത്തിയ ഇടപാടുകള്‍ അറിയിക്കാന്‍ ആവശ്യപ്പെട്ടാണ്​നോട്ടീസ്. 

ചന്ദ​കൊച്ചാറിന്റെ ഭര്‍ത്താവ്​ദീപക്​കൊച്ചാറിന്റെയും വീഡിയോകോണ്‍ ഗ്രൂപ്പിന്റെയും ഉടമസ്ഥതയിലുള്ള സ്ഥാപനമാണ്​ന്യൂപവര്‍ ലിമിറ്റഡ്​. സെബിയില്‍ നിന്ന് നോട്ടീസ് ലഭിച്ച കാര്യം ഐ‌സി‌ഐ‌സിഐ ബാങ്ക്​സ്ഥിരീകരിച്ചിട്ടുണ്ട്​. വ്യാഴാഴ്ചയാണ്​നോട്ടീസ്​ലഭിച്ചതെന്നും ഇതിന്​സെബിക്ക്​വൈകാതെ തന്നെ മറുപടി നല്‍കുമെന്നും ബാങ്ക്​ വ്യക്തമാക്കി. വീഡിയോകോണുമായി ബന്ധപ്പെട്ട ഇടപാടില്‍ ബാങ്ക്​ മേധാവി അനധികൃത നേട്ടമുണ്ടാക്കിയെന്ന ആരോപണങ്ങളെ തുടര്‍ന്നാണ്​സെബിയുടെ നടപടി.

2012ല്‍ വീഡിയോകോണിന്​ഐ‌സി‌ഐ‌സിഐ 3,250 കോടി വായ്പ നല്‍കിയിരുന്നു. ഇതില്‍ 2810 കോടി രൂപ കിട്ടാക്കടമായി പ്രഖ്യാപിച്ചു. വീഡിയോകോണ്‍ പ്രൊമോട്ടര്‍ വേണുഗോപാല്‍ ദൂത്​ ദീപക്​ കൊച്ചാറിന്റെ ഉടമസ്ഥതയിലുള്ള ന്യൂപവര്‍ എന്ന സ്ഥാപനത്തിന്​ കോടികള്‍ നല്‍കിയതായും വ്യക്തമായിരുന്നു. ഈ ഇടപാടുകളിലെല്ലാം ക്രമക്കേട്​ നടന്നിട്ടുണ്ടെന്നാണ്​ ആരോപണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.