കശ്മീരിൽ അഞ്ച് ഭീകരരെ സൈന്യം വധിച്ചു

Saturday 26 May 2018 10:42 am IST

ശ്രീനഗര്‍: വടക്കന്‍ കശ്മീരിലെ തങ്ദാര്‍ സെക്ടറില്‍ അഞ്ച് ഭീകരരെ സൈന്യം വധിച്ചു. ഭീകരർ അതിർത്തി വഴി  നുഴഞ്ഞുകയറാൻ ശ്രമിക്കുന്നതിടയിൽ സൈന്യം വെടിവയ്ക്കുകയായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെയാണ് അതിര്‍ത്തിയില്‍ സൈനിക നടപടിയുണ്ടായത്. പ്രദേശത്ത് ഇപ്പോഴും സൈന്യം തമ്പടിച്ചിരിക്കുകയാണ്. 

റംസാന്‍ മാസം പ്രമാണിച്ച്‌ കശ്മീരില്‍ കേന്ദ്രസര്‍ക്കാര്‍ സൈനിക നടപടി നിര്‍ത്തിവച്ചതിനു ശേഷം പാക്കിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന നിയന്ത്രണ രേഖയില്‍ നടക്കുന്ന ആദ്യ നുഴഞ്ഞുകയറ്റശ്രമമാണിത്. രണ്ട് ദിവസം മുന്‍പ് നിയന്ത്രണ രേഖയില്‍ ഏതാനും ഭീകരരെ സൈനികര്‍ കണ്ടെത്തിയിരുന്നു. ശക്തമായ വെടിവയ്പിനെ തുടര്‍ന്ന് ഇവര്‍ തിരിച്ചുപോവുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.