ബ്രിക്സ് രാജ്യങ്ങളിലെ ഓഹരി വിപണികളിൽ ഇന്ത്യക്ക് മുന്നേറ്റം; മോദി സർക്കാരിൻ്റെ നേട്ടം വ്യക്തമാകുന്നു

Saturday 26 May 2018 11:05 am IST

ന്യൂദൽഹി: ബ്രിക്‌സ് രാജ്യങ്ങളിലെ ഓഹരി വിപണികളില്‍ മികച്ച മുന്നേറ്റം കാഴ്ചവച്ച് ഇന്ത്യ. മെയ് 2014 മുതല്‍ വിലയിരുത്തുമ്പോൾ സെന്‍സെക്‌സ് നല്‍കിയ വാര്‍ഷിക ആദായം 9.57 ശതമാനമാണ്. അതേ സമയം ചൈന 11.38ശതമാനവും ബ്രസീല്‍ 10.92ശതമാനവും നേട്ടം ഈ കാലയളവില്‍ നിക്ഷേപകന് നല്‍കി. നരേന്ദ്രമോദി സർക്കാരിൻ്റെ നാലു വർഷത്തെ ഭരണത്തിലെ പ്രധാന നേട്ടമായിട്ടാണ് ഇന്ത്യയുടെ വളർച്ചയെ വിലയിരുത്തുന്നത്. 

എന്‍.ഡി.എ. സര്‍ക്കാര്‍ അധികാരമേറ്റതു മുതല്‍ ഇതുവരെ 10,207.99 പോയിന്റാണ് സെന്‍സെക്സ് ഉയര്‍ന്നത്. അതായത്, 41.29 ശതമാനം നേട്ടം. ഇതിനിടെ, 2018 ജനുവരി 29-ന് സെന്‍സെക്സ് 36,443.98 പോയിന്റിലെത്തി റെക്കോഡുമിട്ടു. യുകെ, ജര്‍മനി, ഫ്രാന്‍സ് എന്നീ രാജ്യങ്ങളെക്കാളും മികച്ച പ്രകടനം ഇന്ത്യയ്ക്ക് കാഴ്ചവെയ്ക്കാനായി. 

ഓഹരി നിക്ഷേപകരുടെ നിക്ഷേപക മൂല്യത്തില്‍ 72 ലക്ഷം കോടി രൂപയുടെ വളര്‍ച്ചയാണ് ഈകാലഘട്ടത്തിലുണ്ടായത്. വിപണിയിലെ എല്ലാ ഓഹരികളുടെയും കൂടി മൂല്യം 75 ലക്ഷം കോടി രൂപയില്‍ നിന്ന് 147 ലക്ഷം കോടി രൂപയിലേക്ക് ഈ കാലയളവില്‍ ഉയര്‍ന്നതായും റിപ്പോർട്ടുണ്ട്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.