അട്ടപ്പാടി പീഡനം : രക്ഷപ്പെട്ട പ്രതി പിടിയില്‍

Saturday 26 May 2018 11:27 am IST
ഇന്നലെ വൈകിട്ട് മണ്ണാട്ക്കാട് കോടതിയില്‍ ഹാജരക്കാന്‍ കൊണ്ടു വരുമ്പോള്‍ പോലീസ് വാഹനത്തില്‍ നിന്നും വീനസ് രാജ് ഇറങ്ങി ഓടുകയായിരുന്നു.

മണ്ണാര്‍കാട്:  പോലീസ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ട അട്ടപ്പാടി പീഡനക്കേസിലെ പ്രതിയെ പോലീസ് പിടികൂടി. ആനക്കട്ടി സ്വദേശി വീനസ് രാജിനെ മണ്ണാര്‍ക്കാട് പൂഞ്ചോലയിലെ ബന്ധുവിട്ടില്‍ നിന്നാണ് പോലീസ് പിടികൂടിയത്. 

ഇന്നലെ വൈകിട്ട് മണ്ണാട്ക്കാട് കോടതിയില്‍ ഹാജരക്കാന്‍ കൊണ്ടു വരുമ്പോള്‍ പോലീസ് വാഹനത്തില്‍ നിന്നും വീനസ് രാജ് ഇറങ്ങി ഓടുകയായിരുന്നു. 12 പ്രതികളിൽ ആദ്യത്തെ നാല് പ്രതികളെ മണ്ണാർക്കാട് കോടതിയിലും ബാക്കിയുള്ളവരെ പാലക്കാട് പോക്സോ കോടതിയിലും ഹാജരാക്കാനായിരുന്നു പോലീസിന്റെ തീരുമാനം. നാലു പ്രതികളെ മണ്ണാർക്കാട് കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്നപ്പോഴാണ് പോലീസ് വാഹനത്തിൽ നിന്ന് പ്രതി ഓടി രക്ഷപെട്ടത്.  

അറസ്റ്റിലായവരെല്ലാം അട്ടപ്പാടി സ്വദേശികളാണ്. കോട്ടത്തറ ട്രൈബൽ ആശുപത്രിയിൽ വൈദ്യ പരിശോധനക്കു വിധേയമാക്കിയ ശേഷമാണ് ഇവരെ കോടതിയിലേക്ക് കൊണ്ടുവന്നത്. പ്രതികൾ 20നും 25നും ഇടക്ക് പ്രായമുള്ളവരാണ്.  അഗളി ആനക്കട്ടിക്ക് സമീപം താമസിക്കുന്ന 12 വയസുകാരിയാണ് പീഡനത്തിന് ഇരയായത്.  ഈ മാസം 19നാണ് വീടിന് സമീപത്തെ യുവതി ക്ഷേത്രത്തില്‍ ഉത്സവത്തിന് പോകാനാണെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ വീട്ടില്‍ നിന്ന് കൂട്ടിക്കൊണ്ടു പോയത്. 

പെണ്‍കുട്ടി വീട്ടില്‍നിന്ന് പോയിട്ട് രണ്ട് ദിവസം കഴിഞ്ഞിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി. ഷോളയൂര്‍ പോലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് എഎസ്‌പിയുടെ നിര്‍ദ്ദേശപ്രകാരം നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. മുഖ്യപ്രതി പിടിയിലാകാന്‍ ഉണ്ടെന്ന് പോലീസ് പറഞ്ഞു.

നാല് ദിവസത്തോളം പെണ്‍കുട്ടിയെ അട്ടപ്പാടിയിലെ വിവിധ സ്ഥലങ്ങളില്‍ എത്തിച്ച് ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന് പിടിയിലായവര്‍ പോലീസിനോട് സമ്മതിച്ചു.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.