ജയിക്കാതെ പോയ സംസ്ഥാനങ്ങളും പിടിച്ചെടുക്കും; അമിത് ഷാ

Saturday 26 May 2018 12:14 pm IST

ന്യൂദൽഹി:  അമേഠിയിലും റായ്‌ബറേലിയിലും കോൺഗ്രസിനെ പരാജയപ്പെടുത്താൻ കഴിയുമെന്ന് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ. കേന്ദ്ര സര്‍ക്കാര്‍ നാലു വര്‍ഷം പൂര്‍ത്തിയാക്കിയതുമായി ബന്ധപ്പെട്ടു സംഘടിപ്പിച്ച പരിപാടിയോടനുബന്ധിച്ചാണ് അമിത് ഷാ മാധ്യമങ്ങളോട് ഇക്കാര്യം വ്യക്തമാക്കിയത്.

കഴിഞ്ഞ തവണ ജയിക്കാൻ കഴിയാതെ പോയ സംസ്ഥാനങ്ങൾ അടുത്ത തെരഞ്ഞെടുപ്പിൽ പിടിച്ചെടുക്കുമെന്ന് അമിത് ഷാ പറഞ്ഞു.   വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍, കേരളം, തമിഴ്നാട്, തെലങ്കാന, ആന്ധ്രാ പ്രദേശ്, ബംഗാള്‍, ഒഡീഷ എന്നിവിടങ്ങളിലും 2019ല്‍ ബിജെപി ജയിച്ചുകയറുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. അതേ സമയം മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാരെ മാറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. 

ശിവസേനയെ എന്‍ഡിഎയില്‍ നിന്നു പുറത്താക്കേണ്ട ആവശ്യം ബിജെപിക്ക് ഇല്ല. 2019ല്‍ മഹാരാഷ്ട്രയില്‍ സേനയും ബിജെപിയും ഒരുമിച്ചു പോരാടും.  എന്നാല്‍ അവര്‍ പുറത്തുപോകുകയാണെങ്കില്‍ അത് അവരുടെ താല്‍പര്യമാണ്. ഏതു സാഹചര്യവും നേരിടാന്‍ ഞങ്ങള്‍ തയാറാണ്- അമിത് ഷാ കൂട്ടിച്ചേര്‍ത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.