പാട്ന: നിപ വൈറസിന്റെ പശ്ചാത്തലത്തില്‍ ഉത്തര്‍പ്രദേശിലെ മീററ്റില്‍ മലയാളി നഴ്സുമാരുടെ അവധി റദ്ദാക്കി. ഇതു സംബന്ധിച്ച കത്ത് സംസ്ഥാനത്തെ എല്ലാ മെഡിക്കല്‍ കോളേജുകള്‍ക്കും സിവില്‍ സര്ജന്മാര്ക്കും ജില്ലാ കളക്ടര്‍മാര്‍ക്കും ആരോഗ്യവകുപ്പ് നല്കി. മുന്‍ കരുതലിന്റെ ഭാഗമായാണ് നടപടി.
സംസ്ഥാനത്ത് അതീവ ജാഗ്രത വേണമെന്നും ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബീഹാറില്‍ കൂടാതെ ഹിമാചല്‍ പ്രദേശ്, രാജസ്ഥാന്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഹിമാചലിലെ സര്മോര് ജില്ലയിലെ സ്കൂളില്‍ വവ്വാലുകള്‍ കൂട്ടത്തോടെ ചത്തതോടെയാണ് വൈറസ് ഭീതി ഉയര്‍ന്നത്. ഇവയുടെ സാമ്പിളുകള്‍ വിദഗ്ദ്ധ പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: