ഗോവയില്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ രണ്ട് പേര്‍ പിടിയില്‍

Saturday 26 May 2018 12:43 pm IST

പനാജി: ഗോവയില്‍ ഇരുപതുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ രണ്ട് പേര്‍ പിടിയില്‍.  സന്‍‌ജീവ് പാല്‍, റാം ഭാരിയ എന്നിവരാണ് പിടിയിലായത്. ഒരാള്‍ക്ക് വേണ്ടി തിരച്ചില്‍ പുരോഗമിക്കുകയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. 

ഇന്നലെ രാത്രിയാണ് യുവതിക്ക്നേരെ ആക്രമണം നടന്നത്. സുഹൃത്തിനൊപ്പം ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്നു യുവതി. ഇവരുടെ വാഹനം തടഞ്ഞ് നിര്‍ത്തി യുവാവിനെ അടിച്ച് അവശനാക്കിയ ശേഷം യുവതിയെ കൂട്ട ബലാത്സംഗം ചെയ്യുകയയിരുന്നു. വ്യാഴാഴ്ച രാത്രി ബീച്ചിലെത്തിയ യുവാവിന്റെയും യുവതിയുടെയും വസ്ത്രങ്ങള്‍ അക്രമികള്‍ വലിച്ച്‌ കീറുകയും ഫോട്ടോ എടുത്തതിന് ശേഷം പണം ആവശ്യപ്പെടുകയും ചെയ്‌തു. പിന്നീട് മൂന്ന് പേരും ചേര്‍ന്ന് യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. 

യുവതിയെ വൈദ്യപരിശോധനയ്‌ക്ക് വിധേയയാക്കിയതായും പരിശോധനാ ഫലത്തിന് കാത്തിരിക്കുകയാണെന്നും എസ്.പി അരവിന്ദ് ഗവാസ് പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.