കൊച്ചി: ജസ്റ്റിസ് കെമാല്‍ പാഷയ്ക്കെതിരെ ആഞ്ഞടിച്ച് ഹൈക്കോടതിയിലെ മുതിര്‍ന്ന ജഡ്ജി ജസ്റ്റിസ് പി.എന്‍ രവീന്ദ്രന്. കേരള ഹൈക്കോടതിയുടെ പേര് കളയുന്നത് അല്പ്പന്മാരായ ജഡ്ജിമാരാണെന്ന് ജസ്റ്റിസ് കെമാല്‍ പാഷയുടെ പേരു പറയാതെ വിമര്‍ശിച്ചത്.
സീസറിന്റെ ഭാര്യ സംശയങ്ങള്‍ക്കതീതയായിരിക്കണമെന്ന വ്യവസ്ഥ ഭരണ നേതാക്കള്‍ക്ക് മാത്രമല്ല ജുഡിഷ്യറിക്കും ബാധകമാണെന്നായിരുന്നു കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ നിന്ന് വിരമിച്ച ജസ്റ്റിസ് ബി. കെമാല്‍ പാഷയുടെ പ്രസ്താവന. എന്നാലിത് ദുഃഖകരമാണെന്നും കോടതിയെ വില കുറച്ച് കാണിക്കാന്‍ ആര് ശ്രമിച്ചാലും അവഞ്ജയോടെ തള്ളിക്കളയണമെന്നും ജസ്റ്റിസ് പി.എന്‍ രവീന്ദ്രന് വ്യക്തമാക്കി.
അല്പ്പന്മാര് കോടതിയെ അവഹേളിക്കാന്‍ ഇറങ്ങിയാല്‍ അത് തടുക്കണമെന്നും അത്തരക്കാര്‍ക്കെതിരെ പറയാന്‍ ഉള്ളത് പറയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: