ഹാര്‍വി വെയിന്‍സ്​റ്റൈന്​ ജാമ്യം

Saturday 26 May 2018 2:28 pm IST

ന്യൂയോര്‍ക്ക്​: ലൈംഗികാരോപണ കേസില്‍ ഉള്‍പ്പെട്ട ഹോളിവുഡ്​ നിര്‍മാതാവ്​ ഹാര്‍വി വെയിന്‍സ്​റ്റൈന്​ ജാമ്യം. ബില്യണ്‍ ഡോളര്‍ കോടതിയില്‍ കെട്ടിവെച്ചതിനെ തുടര്‍ന്നാണ്​ ജാമ്യം അനുവദിച്ചത്​. മാന്‍ഹട്ടന്‍ ക്രിമിനല്‍ കോടതിയാണ്​ വെയിന്‍സ്​റ്റൈന്​ ജാമ്യം അനുവദിച്ചത്​.

ജി.പി.എസ്​ ട്രാക്കര്‍ ധരിക്കാമെന്നും പാസ്​പോര്‍ട്ട്​ സമര്‍പ്പിക്കാമെന്നും വെയിന്‍സ്​റ്റൈന്‍ കോടതിയെ അറിയിച്ചു. അതേ സമയം, വെയ്​ന്‍സ്​റ്റൈന്‍ ലൈംഗിക പീഡനം നടത്തിയിട്ടില്ലെന്ന ആരോപണം അദ്ദേഹത്തി​​​െന്‍റ അഭിഭാഷകന്‍ കോടതിയില്‍ ആവര്‍ത്തിച്ചു.

വെള്ളിയാഴ്​ച പ്രാദേശിക സമയം 7.25നാണ്​ വെയിന്‍സ്​റ്റൈന്‍ പൊലീസില്‍ കീഴടങ്ങിയത്​. ലൈംഗികാരോപണം സംബന്ധിച്ച രണ്ട്​ യുവ നടിമാരുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അദ്ദേഹ​ത്തി​​​െന്‍റ കീഴടങ്ങല്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.