അടുത്ത വർഷത്തോടെ ഗംഗയുടെ ഭൂരിഭാഗവും ശുദ്ധീകരിക്കും

Saturday 26 May 2018 4:56 pm IST

ന്യൂദല്‍ഹി:  അടുത്ത വർഷം മാര്‍ച്ചോടുകൂടി ഗംഗയുടെ എഴുപത് ശതമാനം വൃത്തിയാക്കുമെന്ന് കേന്ദ്ര നദീതട വികസന മന്ത്രി നിതിന്‍ ഗഡ്കരി. ഇത് തന്റെ വെല്ലുവിളിയാണെന്നും ഇത് നടന്നില്ലെന്നില്ലെങ്കില്‍ അക്കാര്യം മാധ്യമങ്ങള്‍ക്ക് ബ്രേക്കിംഗ് ന്യൂസായി നല്‍കാമെന്നും ഗഡ്കരി പറഞ്ഞു.

2014 ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപി നല്‍കിയ വലിയ വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു ഗംഗയെ ശുദ്ധിചെയ്യല്‍. നമാമി ഗംഗ പദ്ധതിക്ക് കീഴില്‍ ഉള്‍പ്പെടുത്തി 195 പ്രൊജക്ടുകള്‍ക്കായി 20,000 കോടി രൂപ നല്‍കി കഴിഞ്ഞു. 

മാലിന്യങ്ങള്‍ ഒഴുക്കി കളയുന്നതിനുള്ള സൗകര്യങ്ങള്‍, ഘാട്ടുകള്‍, ക്രമറ്റോറിയങ്ങള്‍, നദീതട വികസന പദ്ധതികള്‍, നദീ ഉപരിതലം വൃത്തിയാക്കല്‍ തുടങ്ങി നിരവധി പദ്ധതികള്‍ പ്രൊജക്ടുകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.  കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് കേന്ദ്ര ജലവിഭവ മന്ത്രാലയത്തിന്റെ ചുമതല നിതിന്‍ ഗഡ്കരി ഏറ്റെടുത്തത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.