നിപ ; ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു

Saturday 26 May 2018 6:01 pm IST

കോഴിക്കോട് ; നിപ വൈറസ് ബാധയില്‍ കോഴിക്കോട് ഒരാള്‍ കൂടി മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന നരിപ്പറ്റ സ്വദേശിനി കല്ല്യാണി ആണ് മരിച്ചത്. ഇന്നാണ് കല്ല്യാണിക്ക് നിപ വൈറസ് ബാധിച്ചതായി സ്ഥിരീകരിച്ചത്. ഇതോടെ നിപ ബാധിച്ച് മരിച്ചവരുടെ എണ്ണം 13 ആയി. നിപ സ്ഥിരീകരിച്ച രണ്ടു പേര്‍ ചികിത്സയിലുണ്ട്.

കോഴിക്കോട് 11, മലപ്പുറം ഒമ്പത്, എറണാകുളം നാല്, കോട്ടയം രണ്ട്, തിരുവനന്തപുരം, തൃശ്ശൂര്‍, വയനാട് ഓരോന്നു വീതം എന്നിങ്ങനെയാണ് നിലവില്‍ സംസ്ഥാനത്ത് നിപ്പ വൈറസ് ബാധ സംശയിച്ച് ചികിത്സയില്‍ കഴിയുന്നവര്‍.

രോഗ ബാധിതരുമായി അടുത്ത് ഇടപഴകുന്നവരും നിരീക്ഷണത്തിലാണ്. കൂടുതല്‍ നിരീക്ഷണങ്ങള്‍ക്കായി റവന്യൂ, ആരോഗ്യവകുപ്പുകള്‍ സംയുക്തമായി പ്രവര്‍ത്തിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.