ഭക്തി ബോധ്യപ്പെടുത്തുന്നത് സാധ്യമല്ല

Sunday 27 May 2018 2:32 am IST

''ബാഹുല്യാവകാശാത്വാദനിയതത്വാച്ച''

ഭക്തിയെ വാദപ്രതിവാദങ്ങളിലൂടെ തെളിയിച്ചെടുക്കാനാവില്ല. വാദത്തിലേര്‍പെടുന്ന ഓരോരുത്തര്‍ക്കും അവരുടേതായ അവകാശവാദങ്ങളുണ്ടായിരിക്കും. ഈ വാദങ്ങളെല്ലാം ചേരുമ്പോള്‍ എങ്ങും അവസാനിക്കുന്നില്ല. ഒരു നിഗമനത്തിലെത്താന്‍ ഇതൊന്നും സഹായിക്കുന്നില്ല.

അമ്മയെ തല്ലിയാലും രണ്ടുണ്ടല്ലോ എന്ന് ഭാഷയില്‍ ഒരു പഴഞ്ചൊല്ലുണ്ട്. ഏതു കാര്യത്തിലും പക്ഷംപിടിക്കാനും വാദിക്കാനും ചിലരുണ്ടാകും. പലര്‍ക്കും അതിനുള്ള കാര്യപ്രാപ്തിയുണ്ടാകും.

എന്നെ തോണ്ടിയിട്ടല്ലേ ഞാന്‍ തല്ലിയതെന്നൊരാള്‍ പറഞ്ഞാല്‍ തോണ്ടിയാല്‍ തല്ലണമെന്നുണ്ടോ എന്നു മറുചോദ്യമുന്നയിക്കാന്‍ ആളുണ്ടാകും. അവരുടേതായ വീക്ഷണ കോണില്‍ കൂടി നോക്കുമ്പോള്‍ ഓരോ വാദവും ശരിയായിരിക്കാം. പക്ഷെ അതൊന്നും പൂര്‍ണമായ സത്യത്തെ ഉള്‍ക്കൊള്ളുന്നില്ല.

ജീവിച്ചിരിക്കുന്ന ഗുരുക്കന്മാരെ പൂട്ടിയിടാനും അവര്‍ക്കായി കല്ലറയോ പട്ടടയോ തീര്‍ക്കാനും അവരുടെ േകാലമുണ്ടാക്കി ദഹിപ്പിക്കാനും മടിക്കാത്ത കാലമാണല്ലോ ഇത്. അങ്ങനെയുള്ളവര്‍ക്ക് ഗുരുനിന്ദയും മാതൃനിന്ദയുമൊന്നും അധികപ്പറ്റായി തോന്നുകയില്ല. എന്നാല്‍ ഗുരുവന്ദനവും മാതൃവന്ദനവും ശീലമാക്കിയിട്ടുള്ള സംസ്‌കാരക്കാര്‍ക്ക് ഇതൊന്നും ആലോചിക്കാന്‍ പോലും പ്രയാസമായിരിക്കും.

മാത്രമല്ല ഭക്തിയും തന്മയീഭാവവുമെല്ലാം അനുഭവത്തില്‍ക്കൂടി മാത്രമാണ് മനസ്സിലാക്കാന്‍ സാധ്യമാകുക. അതുകൊണ്ടുതന്നെ അത് ആരെയും പറഞ്ഞു ബോധ്യപ്പെടുത്താനും സാധ്യമാകില്ല. സ്വയം ബോധ്യപ്പെടുകയെന്നല്ലാതെ മറ്റൊരു മാര്‍ഗമില്ല.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.