വകുപ്പുവിഭജനത്തില്‍ കോണ്‍ഗ്രസുമായി പ്രശ്‌നങ്ങളുണ്ട്

Saturday 26 May 2018 8:42 pm IST
സഖ്യകക്ഷിയായ കോണ്‍ഗ്രസുമായി മന്ത്രിമാരുടെ വകുപ്പു വിഭജനത്തില്‍ ചില ' പ്രശ്‌നങ്ങള്‍' ഉള്ളതായി കര്‍ണാടക മുഖ്യമന്ത്രി എച്ച്. ഡി. കുമാരസ്വാമി. അതില്‍ ആശങ്കപ്പെടേയതില്ലെന്നും കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഹൈക്കമാന്‍ഡില്‍ നിന്നുള്ള അനുമതി ലഭിച്ചതിനു ശേഷമേ മന്ത്രിസഭാ വികസനം നടത്തുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി

ബെംഗളൂരു:  സഖ്യകക്ഷിയായ കോണ്‍ഗ്രസുമായി മന്ത്രിമാരുടെ വകുപ്പു വിഭജനത്തില്‍ ചില  '  പ്രശ്‌നങ്ങള്‍'  ഉള്ളതായി കര്‍ണാടക മുഖ്യമന്ത്രി എച്ച്. ഡി. കുമാരസ്വാമി. അതില്‍ ആശങ്കപ്പെടേയതില്ലെന്നും  കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഹൈക്കമാന്‍ഡില്‍ നിന്നുള്ള അനുമതി ലഭിച്ചതിനു  ശേഷമേ മന്ത്രിസഭാ വികസനം നടത്തുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. 

പ്രശ്‌നങ്ങളൊന്നും തന്നെ അഭിമാനപ്രശ്‌നമായി  കാണാതിരിക്കാന്‍ ശ്രമിക്കും. എങ്കിലും  ആത്മാഭിമാനം കളഞ്ഞ് ഈ പദവിയില്‍ ഞാന്‍ അള്ളിപ്പിടിച്ചിരിക്കുകയില്ല.  മന്ത്രിസഭാ വികസനം, കാര്‍ഷിക കടം എഴുതിത്തള്ളല്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടിയായി കുമാര സ്വാമി പറഞ്ഞു. 

വിശ്വാസ  വോട്ട് തേടി  ഏറെ വൈകാതെ തന്നെ ഇരുകക്ഷികള്‍ക്കുമിടയില്‍ മന്ത്രിസഭാവികസനത്തെക്കുറിച്ച്   ചര്‍ച്ചകള്‍ തുടങ്ങിയിരുന്നു. ഇതേക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍  മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ, കര്‍ണാടകത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ. സി. വേണുഗോപാല്‍, ഉപമുഖ്യമന്ത്രി. ജി. പരമേശ്വര തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കള്‍ ദല്‍ഹിയിലെത്തിക്കഴിഞ്ഞു.

ദല്‍ഹിയിലേക്ക് പുറപ്പെടും മുമ്പ് കുമാരസ്വാമി ഇവരുമായി ചര്‍ച്ച നടത്തിയിരുന്നു. അതേസമയം കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയേയോ  അമ്മ സോണിയാ ഗാന്ധിയേയോ സന്ദര്‍ശിക്കാന്‍ ഉദ്ദേശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.