സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ പരസ്യങ്ങളില്‍ മാത്രം: ഉമ്മന്‍ചാണ്ടി

Sunday 27 May 2018 3:23 am IST
വികസന നേട്ടങ്ങള്‍ കൊട്ടിഘോഷിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ വാര്‍ഷികാഘോഷം പരസ്യങ്ങളിലൊതുങ്ങിയതെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.

കോട്ടയം: വികസന നേട്ടങ്ങള്‍ കൊട്ടിഘോഷിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ വാര്‍ഷികാഘോഷം പരസ്യങ്ങളിലൊതുങ്ങിയതെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കോട്ടയത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പരസ്യങ്ങളില്‍ അവകാശപ്പെടുന്ന വികസന പദ്ധതികളെല്ലാം യുഡിഎഫ് സര്‍ക്കാര്‍ പൂര്‍ത്തിയാക്കിയതാണ്. 

പരസ്യങ്ങള്‍ തയ്യാറാക്കാന്‍ യുഡിഎഫ് സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ കടമെടുക്കേണ്ട ഗതികേടിലാണ് ഇടത് സര്‍ക്കാരെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. മുടങ്ങിക്കിടക്കുന്ന ക്ഷേമപെന്‍ഷനുകള്‍ അടിയന്തരമായി വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണം. സംസ്ഥാന സര്‍ക്കാരിന്റെ വിലയിരുത്തലാകും ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പ് ഫലം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.