ബാങ്കോക്ക്: ജപ്പാന് വനിതകള്‍ക്ക് യൂബര്‍ കപ്പ് ബാഡ്മിന്റണ്‍ കിരീടം.ഫൈനലില്‍ അവര്‍ 3-0 ന് തായ്ലന്‍ഡിനെ തോല്‍പ്പിച്ചു. 37 വര്‍ഷത്തിനുശേഷമാണ് ജപ്പാന് യൂബര്‍ കപ്പ് സ്വന്തമാക്കിയത്. ഇത് ആറാം തവണയാണ് അവര്‍ ഈ കിരീടം നേടുന്നത്.
ആദ്യ സിംഗിള്‍സില്‍ ലോക രണ്ടാം നമ്പറായ അകനെ നേരിട്ടുളള ഗെയിമുകള്‍ക്ക് തായ്ലന്‍ഡിന്റെ റാറ്റ്ചാനോക്കിനെ തോല്‍പ്പിച്ചു. സ്കോര്‍ 21-15, 21-19. ഡബിള്‍സില്‍ ജപ്പാന്റെ യുകി – സായക തായ്ലന്്ഡ്് ടീമിനെ 21-18, 21-12 ന് തോല്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: